കോട്ടയം | സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമം സമ്പൂര്‍ണ്ണ പരാജയമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പന്റെ അനിഷ്ടം ഉണ്ടായി . കോടികള്‍ ചെലവഴിച്ചിട്ടും പരിപാടി പരാജയപ്പെട്ടു. ഏഴു കോടി ചെലവ് എന്നാണ് അവകാശപ്പെടുന്നത്. എത്ര കോടി ചെലവായി എന്ന് പറയണം. മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ പാര്‍ട്ടിക്കാരെ മാത്രമാണ് എത്തിച്ചത്. മുഖ്യമന്ത്രി പോയപ്പോള്‍ പാര്‍ട്ടിക്കാരും സ്ഥലം വിട്ടു. കസേരകള്‍ എല്ലാം ഒഴിഞ്ഞുകിടന്നു, ചര്‍ച്ച ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല ചെന്നിത്തല പറഞ്ഞു. ഭക്തജനങ്ങള്‍ പൂര്‍ണമായും അയ്യപ്പ സംഗമത്തെ തള്ളി പറഞ്ഞിരിക്കുന്നു. സുപ്രീംകോടതിയില്‍ കൊടുത്ത സത്യവാങ്മൂലം തള്ളിപ്പറയാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ? നാമജപ ഘോഷയാത്ര നടത്തിയ ആള്‍ക്കാരുടെ പേരിലുള്ള കേസുകള്‍ റദ്ദാക്കാന്‍ തയ്യാറുണ്ടോ?ഇത് തിരഞ്ഞെടുപ്പ് നോക്കി നടത്തിയ അടവാണെന്ന് തെളിഞ്ഞു. സ്ത്രീപ്രവേശനത്തെ കുറിച്ച് വാദിച്ച മുഖ്യമന്ത്രി ഒരു വാക്ക് പോലും പറഞ്ഞില്ല. ഖേദം പ്രകടിപ്പിച്ചില്ല. പിണറായി ഭക്തനാണോ? അല്ല. പക്ഷേ ഞാന്‍ ഭക്തനാണ്. പിണറായി വിജയന്‍ സ്ത്രീകളെ കയറ്റിയതില്‍ ഖേദിക്കുന്നു എന്നു പറയണം. അത് പറയാന്‍ മുഖ്യമന്ത്രി തയ്യാറാണോ.ന്നെും ചെന്നിത്തല ചോദിച്ചു.ഭക്തരെ കബളിപ്പിക്കുന്ന ഇത്തരം ഏര്‍പ്പാടുകള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.