മലപ്പുറം പൊന്നാനിയില്‍ കഞ്ചാവ് ആവശ്യപ്പെട്ട് അക്രമം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പൊന്നാനി നഗരം സ്വദേശി കിഴക്കയില്‍ അനസ്, അമ്പലത്ത് വീട്ടില്‍ സാബിര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ലഹരി ചോദിച്ചെത്തിയവര്‍ യുവാക്കളെ അക്രമിച്ചത്.അക്രമികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണ്. ബൈക്കിലെത്തിയ സംഘം വഴിയരികില്‍ നിന്ന യുവാക്കളെ അക്രമിക്കുകയായിരുന്നു. പിടിയിലായ അനസ് പോത്തനൂര്‍ കള്ള് ഷാപ്പ് പരിസരത്ത് യുവാവിനെ ആക്രമിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. Read Also: പറവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അച്ഛന്റെ സുഹൃത്ത്, പിടികൂടി പൊലീസിൽ ഏൽപിച്ച് നാട്ടുകാർസാബിറിനെതിരെ എറണാകുളം ജില്ലയില്‍ ലഹരിക്കടത്ത് കേസുണ്ട്. പൊന്നാനി ഇന്‍സ്പെക്ടര്‍ എസ് അഷ്റഫ്, എസ് ഐ. സി വി ബിബിന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.News Summary: Two people have been arrested in Ponnani, Malappuram for allegedly demanding ganja. The arrested have been identified as Anas Kizhakayil, a native of Ponnani city, and Sabir, a resident of Ambalath.The post പൊന്നാനിയില് കഞ്ചാവ് ചോദിച്ച് വഴിയരികില് നിന്ന യുവാക്കളെ അക്രമിച്ചു; രണ്ട് പേർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.