എടക്കര: വില്‍പ്പനക്കായി കൈവശം വച്ച 10 ഗ്രാം മെത്തഫിറ്റാമിനുമായി യുവാവ് അറസ്റ്റിലായി. പാലമോട് അക്കാട്ടില്‍ സാജിര്‍ മോന്‍ (26) ആണ് അറസ്റ്റിലായത്. എടക്കര പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.സാജിര്‍ മോനും കുടുംബവും വാടകക്ക് താമസിക്കുന്ന പാലേമാട്ടുള്ള ക്വാര്‍ട്ടേഴ്സില്‍ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് നിലമ്പൂര്‍ ഡിവൈഎസ്പി സാജു. കെ.അബ്രഹാമിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സാജിര്‍ മോന്‍ അറസ്റ്റിലായത്. എസ്ഐ പി. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ വൈകിട്ട് നാല് മണിയോടെയാണ് സംഘം പരിശോധന നടത്തിയത്.ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി മെത്തഫിറ്റാമിന്‍ വില്‍പ്പന നടത്തിയിരുന്നത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് തോമസ്, ഡാന്‍സാഫ് അംഗങ്ങളായ സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.മദ്യവിമുക്തി കേന്ദ്രത്തിൽ ചികിൽസയ്ക്ക് കൊണ്ടുപോയ വൈരാഗ്യത്തിൽ അനുജൻ ജേഷ്ഠനെ കുത്തികൊന്നു