അതുല്യമായ അഭിനയ പ്രതിഭയ്ക്ക് അര്‍ഹിക്കുന്ന ബഹുമതി: ബിനോയ് വിശ്വം

Wait 5 sec.

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് അര്‍ഹനായ മോഹന്‍ലാലിനെ അനുമോദിച്ച്സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അദ്ദേഹത്തിന്റെ അതുല്യമായ അഭിനയ പ്രതിഭക്ക് അര്‍ഹിക്കുന്ന ബഹുമതിയാണ് രാഷ്ട്രം നല്‍കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. മലയാളത്തില്‍ നിന്ന് ഇതിന് മുന്‍പ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചത് ലോകപ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് മാത്രമാണ്.Also read – ‘അര്‍പ്പണ മനോഭാവത്തിനുള്ള അംഗീകാരം’; മോഹന്‍ലാലിനെ അനുമോദിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ലോകത്തെമ്പാടുമുള്ള മലയാളികളുടെ അഭിമാനം വളര്‍ത്തുന്ന ഈ ബഹുമതി സ്വീകരിക്കുമ്പോള്‍ മലയാളത്തിന്റെ മത നിരപേക്ഷ-മാനവിക മൂല്യങ്ങളുടെ സദ്പാരമ്പര്യം മോഹന്‍ലാല്‍ ഉയര്‍ത്തിപിടിക്കുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതീക്ഷിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യന്‍ സിനിമക്ക് പുരോഗമനാത്മകമായ സൗന്ദര്യബോധം സമ്മാനിക്കാന്‍ കേരളത്തിന് കഴിഞ്ഞത് ആ മൂല്യങ്ങളുടെ കരുത്ത് കൊണ്ടാണെന്ന് മോഹന്‍ലാല്‍ മറക്കില്ലെന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെല്ലാം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മോഹന്‍ലാല്‍ എന്ന മഹാനടനെ, മലയാളികള്‍ പൂര്‍വാധികം ഇഷ്ടത്തോടെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഘട്ടത്തിലാണ് ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതി അദ്ദേഹത്തെ തേടിയെത്തിയതെന്ന്  സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.The post അതുല്യമായ അഭിനയ പ്രതിഭയ്ക്ക് അര്‍ഹിക്കുന്ന ബഹുമതി: ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.