മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ച വാര്‍ത്ത എല്ലാ കേരളീയനെയും പോലെ ഏറെ അഭിമാനം നല്‍കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്കാരമാണ് നടന വിസ്മയത്തെ തേടിയെത്തിയത്. സിനിമയ്ക്കുള്ള സമഗ്ര സംഭവനയ്ക്കാണ് പുരസ്കാരം. എക്കാലത്തെയും മഹാരഥന്മാരായ അഭിനേതാക്കളുടെ കൂട്ടത്തില്‍ മോഹന്‍ലാലും ഉണ്ടാകും എന്ന് ഉറപ്പാണാണെന്നും പുരസ്കാരനേട്ടത്തില്‍ അഭിനന്ദനും അറിയിക്കുന്നതായും ഗോവിന്ദന്‍ മാസ്റ്റര്‍ ഫേസ്ബുക്കില്‍ കുറിച്ചു.Also read – ‘മലയാളത്തിന്റെ സ്വന്തം മോഹൻലാൽ….’; പുരസ്കാര നിറവിൽ നിൽക്കുന്ന താരത്തിന് അഭിനന്ദങ്ങൾ അറിയിച്ച് എ എ റഹീം എം പിഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച വാർത്ത എല്ലാ കേരളീയനെയും പോലെ ഏറെ അഭിമാനം നൽകുന്നതാണ്. ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമാണ് നടന വിസ്മയത്തെ തേടിയെത്തിയത്. സിനിമയ്ക്കുള്ള സമഗ്ര സംഭവനയ്ക്കാണ് പുരസ്കാരം. അടൂർ ഗോപാലകൃഷ്ണന് ശേഷം മലയാളത്തിൽ പുരസ്കാരം ലഭിക്കുന്നയാളായി ചലച്ചിത്ര പ്രേമികളുടെ പ്രിയപ്പെട്ട ‘ലാലേട്ടൻ’. എക്കാലത്തെയും മഹാരഥന്മാരായ അഭിനേതാക്കളുടെ കൂട്ടത്തിൽ മോഹൻലാലും ഉണ്ടാകും എന്ന് ഉറപ്പാണ്. പുരസ്കാര നേട്ടത്തിൽ ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ അറിയിക്കുന്നു.The post ‘എക്കാലത്തെയും മഹാരഥന്മാരായ അഭിനേതാക്കളുടെ കൂട്ടത്തിൽ മോഹൻലാലും ഉണ്ടാകും എന്ന് ഉറപ്പാണ്’: പുരസ്കാര നേട്ടത്തിൽ അഭിനന്ദനവുമായി എം വി ഗോവിന്ദന് മാസ്റ്റര് appeared first on Kairali News | Kairali News Live.