മദ്യവിമുക്തി കേന്ദ്രത്തിൽ ചികിൽസയ്ക്ക് കൊണ്ടുപോയ വൈരാ​ഗ്യത്തിൽ അനുജൻ ജേഷ്ഠനെ കുത്തികൊന്നു

Wait 5 sec.

എടക്കര: മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു. വഴിക്കടവ് നായക്കന്‍കൂളി എല്‍റോയ് പാവിംഗ് ബ്ലോക്ക്, ഫോളാര്‍ ടൈല്‍ ആന്‍ഡ് ഹോളോബ്രിക്സ് ഉടമ മോളുകലയില്‍ വര്‍ഗീസ് എന്ന ബാബുവാണ് (52) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ മോളുകാലായില്‍ രാജുവിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. രാത്രി മദ്യപിച്ച് വര്‍ഗീസിന്റെ വീട്ടിലെത്തിയ രാജു കത്തി കൊണ്ട് വര്‍ഗീസിനെ കുത്തുകയായിരുന്നു. വര്‍ഗീസിന്റെ ഇടത് നെഞ്ചിനാണ് കുത്തേറ്റത്. ഉടന്‍ ഇയാളെ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം നിലമ്പൂര്‍ ജില്ലാ അശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്നയുടന്‍ വഴിക്കടവ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.മദ്യപാനിയായ രാജുവിനെ ഡീ അഡിക്ഷന്‍ സെന്ററില്‍ കൊണ്ടുപോയതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണമായി പറയുന്നത്. സ്ഥിരമായി മദ്യപിച്ച് അക്രമ സ്വഭാവം കാണിക്കുന്ന രാജുവിനെ വയനാട്, കോട്ടയം എന്നിവടങ്ങളിലുള്ള ഡീ അഡിക്ഷന്‍ സെന്ററുകളില്‍ കൊണ്ടുപോയി വര്‍ഗീസ് ചികിത്സ നടത്തിയിരുന്നു. ഇരുപത് ദിവസം മുമ്പാണ് ഇയാള്‍ ഡീ അഡിക്ഷന്‍ സെന്ററില്‍ നിന്ന് ചികിത്സ കഴിഞ്ഞ് എത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കി. സംഭവം നടന്ന സ്ഥലം സയന്റിഫിക് വിഭാഗം പരിശോധന നടത്തി.മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം നാളെ ഉച്ചക്ക്രണ്ടേമുക്കാലിന് മാമാങ്കര സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍. ഷീജയാണ് വര്‍ഗീസിന്റെ ഭാര്യ. മക്കള്‍: വര്‍ഷ, ഷെബിന്‍.കായിക കേരളത്തിന് പുതിയ ചുവടുവെപ്പ്; കായിക വകുപ്പ് സെമിനാര്‍ ഒക്ടോബറില്‍ മലപ്പുറത്ത്