എസ് എഫ് ഐ അനശ്വര രക്തസാക്ഷി സെയ്താലി അനുസ്മരണം പട്ടാമ്പിയില്‍ സംഘടിപ്പിച്ചു. എസ് എഫ് ഐ പട്ടാമ്പി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണം. അനുസ്മരണ പൊതുസമ്മേളനം എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.1974-ല്‍ പട്ടാമ്പി എസ് എന്‍ ജി എസ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകനായിരിക്കെയാണ് എ ബി വി പി- കെ എസ് യു ക്രിമിനലുകള്‍ സെയ്താലിയെ കുത്തി കൊലപ്പെടുത്തിയത്. വിദ്യാര്‍ഥി റാലിയും സെയ്താലി രക്തസാക്ഷി സ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.Read Also: കാസര്‍ഗോഡ് ബെള്ളൂര്‍ പഞ്ചായത്തിലെ വോട്ടര്‍ പട്ടിക ക്രമക്കേട്; സി പി ഐ എം പ്രതിഷേധ മാര്‍ച്ച് നടത്തിഎസ് എഫ് ഐ ഏരിയ പ്രസിഡന്റ് കെ ജീവ അധ്യക്ഷത വഹിച്ചു. രക്തസാക്ഷി സെയ്താലിയുടെ സഹോദരന്‍ കെ അബ്ദുൾ റഹ്മാന്‍, സി പി ഐ എം പട്ടാമ്പി ഏരിയ സെക്രട്ടറി ഗോപാലകൃഷ്ണന്‍, എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ഗോപിക, പാലക്കാട് ജില്ലാ സെക്രട്ടറി എസ് വിപിന്‍, ജില്ലാ പ്രസിഡന്റ് വി വി അഭിഷേക്, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.The post എസ് എഫ് ഐ രക്തസാക്ഷി സെയ്താലി അനുസ്മരണം സംഘടിപ്പിച്ചു appeared first on Kairali News | Kairali News Live.