ദമാം | ഐസിഎഫ് ഇന്റ്റര്‍നാഷണല്‍ തലത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പദ്ധതികള്‍ക്ക് ദമ്മാമില്‍ തുടക്കമായി. പ്രവാസികള്‍ക്കിടയിലും വര്‍ദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം-വിപണനം, ആത്മഹത്യ എന്നിവ തടയുക എന്ന ലക്ഷ്യത്തില്‍ അടിസ്ഥാന പ്രാദേശിക ഘടകമായ യൂണിറ്റ് മുതല്‍ ഇന്റ്റര്‍നാഷണല്‍ തലം വരെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി സംഘടിപ്പിച്ചത്.പ്രവാസികള്‍ക്കിടയില്‍ ലഹരി ഉപയോഗവും വിപണനവും ആത്മഹത്യയും വര്‍ധിച്ചു വരുന്നതിനെ തടയിട്ടില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന വന്‍ വിപത്തിനെതിരെ പ്രതിരോധം തീര്‍ക്കുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. ആളുകളുമായി നേരില്‍ സംവദിച്ചും ലഘുലേഖയിലൂടെയും ക്ലാസ്സുകളിലൂടെയും മറ്റും ബോധവത്കരിക്കുകയാണ് പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ എന്നീ മൂന്ന് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരിക്കും ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍.‘ധ്വനി’എന്ന ശീര്‍ഷകത്തില്‍ ഐസിഎഫ് ദമാം റീജിയന്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഐസിഎഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. ഐഎസിഎഫ് സഊദി ഈസ്റ്റ് ചാപ്റ്റര്‍ ദഅവ സെക്രട്ടറി അന്‍വര്‍ കളറോട് അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു,റീജിയന്‍ ഡെപ്യൂട്ടി പ്രസിഡന്റ് ശംസുദ്ധീന്‍ സഅദി ആധ്യക്ഷ്യനായിരുന്നു ,പ്രസിഡന്റ് എംകെ അഹ്മദ് നിസാമി, ചാപ്റ്റര്‍ സെക്രട്ടറി, ശരീഫ് മണ്ണൂര്‍, റാഷിദ് കോഴിക്കോട്, നാസര്‍ മസ്താന്‍മുക്ക്,മുഹമ്മദ് അമാനി, അഷ്റഫ് ചാപ്പനങ്ങാടി, മുസ്തഫ മുക്കൂട് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി പികെ മുനീര്‍ തോട്ടട സ്വാഗതവും ജഅഫര്‍ സ്വാദിഖ് നന്ദിയും പറഞ്ഞു