നെതർലാൻഡ്സ് മലയാളിയും സാമൂഹിക മാധ്യമ ഇടപെടലുകളിലൂടെ ശ്രദ്ധേയയുമായ ഡോ.ഷാഹിന അബ്ദുള്ള അന്തരിച്ചു. നെതർലാൻഡ്സിൽ നിന്നുള്ള ലോക കേരള സഭ അംഗമായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി കരളിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു ഷാഹിന. ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ ഷാഹിന ഫിസിസിസ്റ്റ്, പേറ്റന്റ് അറ്റോണി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബൗദ്ധിക സ്വത്തവകാശ മേഖലയിലെ അറിയപ്പെടുന്ന പ്രൊഫഷണലായിരുന്നു ഷാഹിന.ALSO READ: ആമസോണിനും മൈക്രോസോഫ്റ്റിനും വരെ പണി കിട്ടും, കൂടെ ടി.സി.എസിനും; യു.എസ് എച്ച്-1ബി വിസ പരിഷ്കാരം വീഴ്ത്തുക ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകളെയും ടെക് ഭീമന്മാരേയുംഭൗമ രാഷ്ട്രീയം, സാംസ്കാരിക പഠനം, ഫുട്ബോൾ, എന്നിങ്ങനെ നിരവധി മേഖലകളിൽ ഷാഹിന നിലയ്ക്കാത്ത അറിവന്വേഷണങ്ങൾ നടത്തി. കൊടുങ്ങല്ലൂർ, കരൂപടന്ന പള്ളി ഖബർ സ്ഥാനിൽ രാത്രി 8 മണിയോടെ സംസ്കാരം നടക്കുമെന്ന് കുടുംബം അറിയിച്ചു. ഷാഹിനയുടെ നിര്യാണത്തിൽ ലോക കേരള സഭ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.ENGLISH SUMMARY: Dr. Shahina Abdullah, a Netherlands-based Malayali known for her active social media presence and a member of the Loka Kerala Sabha, has passed away. She had been undergoing treatment for a liver infection in recent days.The post നെതർലാൻഡ്സിൽ നിന്നുള്ള ലോക കേരള സഭ അംഗമായിരുന്ന ഡോ.ഷാഹിന അബ്ദുള്ള അന്തരിച്ചു appeared first on Kairali News | Kairali News Live.