കൊല്‍ക്കത്ത : ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വിആനന്ദ ബോസ് അഭിനന്ദിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് അദ്ദേഹം നല്‍കിയ ഐതിഹാസിക സംഭാവനകള്‍ക്കുള്ള അര്‍ഹിക്കുന്ന അംഗീകാരമാണിതെന്ന് ആനന്ദ ബോസ് പറഞ്ഞു. മോഹന്‍ലാലിന്റെ അവിശ്വസനീയമായ സിനിമായാത്ര തലമുറകള്‍ക്ക് പ്രചോദനമേകും. സമാനതകളില്ലാത്ത കഴിവും വൈദഗ്ധ്യവും അര്‍പ്പണ ബോധവും അഭിനിവേശവുമാണ് ഇന്ത്യയ്ക്ക് അകത്തും പുറത്തും അദ്ദേഹത്തിന് സാര്‍വത്രികമായ സ്വീകാര്യത നേടിക്കൊടുത്തത്. Read Also: ‘എക്കാലത്തെയും മഹാരഥന്മാരായ അഭിനേതാക്കളുടെ കൂട്ടത്തിൽ മോഹൻലാലും ഉണ്ടാകും എന്ന് ഉറപ്പാണ്’: പുരസ്കാര നേട്ടത്തിൽ അഭിനന്ദനവുമായി എം വി ഗോവിന്ദന്‍ മാസ്റ്റര്‍അദ്ദേഹത്തെ ഹാര്‍ദമായി അഭിനന്ദിക്കുന്നു. ഒപ്പം ജീവിതത്തിലും സിനിമാ ജീവിതത്തിലും തുടര്‍ വിജയം ആശംസിക്കുകയും ചെയ്യുന്നുവെന്നും അഭിനന്ദന സന്ദേശത്തില്‍ ആനന്ദ ബോസ് പറഞ്ഞു.News Summary: Bengal Governor Dr. C. V. Ananda Bose congratulated Mohanlal on winning the Dadasaheb Phalke Award. Ananda Bose said that this is a well-deserved recognition for his legendary contributions to Indian cinema.The post മോഹന്ലാലിന്റെ ഐതിഹാസിക സിനിമായാത്ര തലമുറകള്ക്ക് പ്രചോദനമേകും: ബംഗാള് ഗവര്ണര് ആനന്ദബോസ് appeared first on Kairali News | Kairali News Live.