സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് ഛണ്ഡീഗഡില്‍ തുടക്കമാകും. രാവിലെ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമാകുക. സുരവരം സുധാകര്‍ റെഡ്ഡി നഗറില്‍ തിങ്കളാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സി പി ഐ (എം), സി പി ഐ (എം എല്‍), ഫോര്‍വേര്‍ഡ് ബ്ലോക്, ആര്‍ എസ് പി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും. ALSO READ: തിരുവനന്തപുരത്തെ ബിജെപി കൗൺസിലറുടെ ആത്മഹത്യ; നേതാക്കളുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്പാലസ്തീന്‍, ക്യൂബ രാജ്യങ്ങളില്‍ വിദേശ ശക്തികള്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് എതിരെയുള്ള പോരാട്ടങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുള്ള പ്രത്യേക സെഷനില്‍ പലസ്തീന്‍, ക്യൂബ എന്നീ രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ പങ്കെടുക്കും. 800 ല്‍ അധികം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും റിപ്പോര്‍ട്ടുകളിലും പ്രമേയങ്ങളിലുമുള്ള ചര്‍ച്ചകളാണ് മുഖ്യമായും നടക്കുക. 24 ന് പാര്‍ട്ടിയുടെ രാഷ്ട്രീയ, സംഘടനാ കാര്യം ഉള്‍പ്പെടെയുള്ള നാലു കമ്മീഷനുകളിലേക്ക് തിരഞ്ഞെടുപ്പുകള്‍ നടക്കും. സമാപന ദിവസമായ വ്യാഴാഴ്ചയാണ് ദേശീയ കൗണ്‍സില്‍, ദേശീയ സെക്രട്ടറിയേറ്റ് തുടങ്ങിയ സമിതികളിലേക്കും ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പും നടക്കുക.The post സിപിഐ 25-ാം പാര്ട്ടി കോണ്ഗ്രസിന് ഇന്ന് ഛണ്ഡീഗഡില് തുടക്കം appeared first on Kairali News | Kairali News Live.