ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചതിന് പിന്നാലെ കൊച്ചിയിലെത്തി നടൻ മോഹൻലാൽ. പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്നും ദൈവത്തിനു നന്ദിയെന്നും അദ്ദേഹം വിമാനത്താവളത്തിൽ പ്രതികരിച്ചു. എന്നെ ഞാൻ ആക്കിയത് മലയാളി പ്രേക്ഷകർ ആണ്. മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരം. ഇനിയും മലയാളത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടാകണമെന്നും മോഹൻലാൽ പറഞ്ഞു.ഇന്ന് രാവിലെ 10.30 ന് താരം മാധ്യമങ്ങളെ കാണും. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരമാണ് മലയാളത്തിന്റെ പ്രിയതാരമായ മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 2023 ലെ പുരസ്കാരത്തിനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.ALSO READ: ‘ഈ യാത്രയില്‍ എന്നോടൊപ്പം നടന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണീ ബഹുമതി; എന്നെ ഞാനാക്കിയത് നിങ്ങളുടെ സ്നേഹവും വിശ്വാസവും പ്രോത്സാഹനവും’: മോഹന്‍ലാല്‍അതേസമയം പുരസ്കാരത്തിന് തന്നെ തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. ഇത് തനിക്ക് മാത്രമായി കിട്ടിയ അംഗീകാരമല്ലെന്നും മലയാള സിനിമയ്ക്കും മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും മലയാള ഭാഷയ്ക്കും കേരളത്തിനുമെല്ലാം ചേര്‍ന്ന് ലഭിച്ചിരിക്കുന്ന അംഗീകാരമായാണ് ഇതിനെ കണക്കാക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.നിരവധി താരങ്ങളാണ് താരത്തിന് അഭിനന്ദങ്ങൾ അറിയിച്ച് എത്തിയത്. ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഒരു നടന് മാത്രമല്ല, സിനിമയിൽ ജീവിക്കുകയും സിനിമയെ ശ്വാസമെന്നോണം കൊണ്ടുനടക്കുകയും ചെയ്ത ഒരു യഥാർത്ഥ കലാകാരന് ഉള്ളതാണ് എന്നായിരുന്നു നടൻ മമ്മൂട്ടി പറഞ്ഞത്. അനുപമമായ ആ കലാ ജീവിതത്തിന് അര്‍ഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.The post ‘എന്നെ ഞാൻ ആക്കിയത് മലയാളി പ്രേക്ഷകർ’; പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്നും മോഹൻലാൽ, കൊച്ചിയിലെത്തി താരം appeared first on Kairali News | Kairali News Live.