നാടകീയതക്കൊടുവില്‍ യു എ ഇക്കെതിരായ മത്സരത്തിന് ഇറങ്ങി പാകിസ്ഥാന്‍; ബാറ്റിങ്ങില്‍ നിറം മങ്ങിയ പ്രകടനം

Wait 5 sec.

മത്സരം ബഹിഷ്‌കരിക്കുമെന്ന വാര്‍ത്തകള്‍ക്കിടെ, നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മൈതാനത്ത് എത്തി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. പാക് ടീം ഹോട്ടലില്‍ തുടര്‍ന്നതോടെ, ഏഷ്യാ കപ്പില്‍ ഒരു മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിക്കാനായത്. യു എ ഇക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിറംമങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് ആണ് പാകിസ്ഥാന്‍ എടുത്തത്.ഫഖര്‍ സമാന്റെ അര്‍ധ സെഞ്ചുറിയും (36 ബോളില്‍ 50) വാലറ്റക്കാരന്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ വെടിക്കെട്ടുമാണ് (14 ബോളില്‍ 29) പാകിസ്ഥാന് ഈ സ്‌കോറിലെങ്കിലും എത്താനായത്. ഇവര്‍ക്ക് പുറമെ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും (20) മുഹമ്മദ് ഹാരിസും (18) ആണ് രണ്ടക്കം കടന്നത്. എക്‌സ്ട്രാസും രണ്ടക്കം കടന്നു. രണ്ട് പേര്‍ സംപൂജ്യരായി.Read Also: ഏഷ്യാ കപ്പ് കിരീടം പാക് മന്ത്രിയില്‍ നിന്ന് സ്വീകരിക്കില്ല; ശക്തമായ നിലപാടുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍നാല് വിക്കറ്റെടുത്ത ജുനൈദ് സിദ്ദിഖിന്റെ മിന്നും പ്രകടനമാണ് പാകിസ്ഥാന്റെ നട്ടെല്ലൊടിച്ചത്. സിമ്രന്‍ജീത് സിങ് മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി. ധ്രുവ് പരാശറിനാണ് ഒരു വിക്കറ്റ്. ഒരു മിനി ഇന്ത്യയാണ് യു എ ഇ ടീം എന്നതിനാല്‍ ഇന്ത്യ- പാക് പോരിന്റെ തീവ്രത മത്സരത്തിനുണ്ടായിരുന്നു.The post നാടകീയതക്കൊടുവില്‍ യു എ ഇക്കെതിരായ മത്സരത്തിന് ഇറങ്ങി പാകിസ്ഥാന്‍; ബാറ്റിങ്ങില്‍ നിറം മങ്ങിയ പ്രകടനം appeared first on Kairali News | Kairali News Live.