അപകീർത്തികരമായ പരാമർശങ്ങളിൽ കെഎം ഷാജഹാനെതിരെ പരാതിയുമായി സിപിഐഎം എംഎൽഎമാർ. കോതമംഗലം എംഎൽഎ ആൻറണി ജോൺ, കൊച്ചി എംഎൽഎ കെ ജെ മാക്സി, കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻ എന്നിവരാണ് മുഖ്യമന്തിക്കും ഡിജിപിക്കും പരാതി നൽകിയത്.അതേസമയം കെ എം ഷാജഹാനെതിരെ ബാർ കൗൺസിലിന് പരാതി. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ എറണാകുളം ജില്ലാ സെക്രട്ടറി അഡ്വ എ കെ മായാകൃഷ്ണനാണ് പരാതി നൽകിയത്. ഷൈൻ ടീച്ചർക്കെതിരെ യൂട്യൂബിലൂടെ അധിക്ഷേപകരമായ വാർത്തകൾ പ്രചരിപ്പിച്ച ഷാജഹാനെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.ALSO READ: ലീസിന് വണ്ടി കൈക്കലാക്കി കടത്തും, വാഹനം വിട്ടുകിട്ടാൻ ഭീഷണിപ്പെടുത്തി പണം തട്ടലും; വാഹന തട്ടിപ്പ് വീരൻ ഒടുവിൽ പിടിയിൽഅഭിഭാഷക സമൂഹത്തിനും പൊതുജനാധിപത്യ സമൂഹത്തിനും അംഗീകരിക്കാൻ കഴിയാത്ത പെരുമാറ്റമാണ് ഷാജഹാനിൽ നിന്നുണ്ടാകുന്നത്. അപകീർത്തികരവും മാനഹാനി വരുത്തുന്നതുമായ സൈബർ ബുള്ളിയിങ്ങാണ് അഭിഭാഷകൻ കൂടിയായ കെഎം ഷാജഹാൻ നടത്തുന്നത് എന്നും പരാതിയിൽ പറയുന്നു.സിപിഐ(എം) നേതാവും എറണാകുളം ലോകസഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ ജെ ഷൈന്‍ ടീച്ചറുടെ പരാതിയില്‍ കോണ്‍ഗ്രസ് അനുകൂല വെബ് പോര്‍ട്ടലിനെതിരെ കേസെടുത്തു. സമൂഹമാധ്യമത്തിലൂടെസ്ത്രീത്വത്തെ അപമാനിക്കല്‍, ഐ ടി ആക്ട് വകുപ്പുകള്‍ പ്രകാരമാണ് ആലുവ റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തത്.The post അപകീർത്തികരമായ പരാമർശങ്ങൾ: കെഎം ഷാജഹാനെതിരെ പരാതിയുമായി സിപിഐഎം എംഎൽഎമാർ appeared first on Kairali News | Kairali News Live.