യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ടി. അനീഷിൻറെ വീട്ടിലെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. 918 രൂപയുടെ കറന്റ് ബിൽ 26 ദിവസം കഴിഞ്ഞിട്ടും അടച്ചില്ലാത്തതിനാലാണ് നടപടി. വൈദ്യുതി വിച്ഛേദിച്ചതിൽ പ്രകോപിതനായ അനീഷ്, ഇരുപതോളം പ്രവർത്തകരോടൊപ്പം നേതാക്കളും കാട്ടാക്കട കെഎസ്ഇബി സെക്ഷൻ ഓഫീസിൽ എത്തി ജീവനക്കാരുമായി തർക്കം ഉണ്ടാക്കി. ജീവനക്കാർ ചിരിച്ചുവെന്നാരോപിച്ച് നേതാവ് വാക്കേറ്റം നടത്തുകയും അസഭ്യം വിളിക്കുകയും ചെയ്‌തു.ഓണത്തോടനുബന്ധിച്ചുള്ള കാലാവധിയുള്ള ബില്ലുകൾ ആയതിനാൽ സമയം കഴിഞ്ഞിട്ടും പണമടച്ചില്ലെന്ന് കെഎസ്ഇബി അറിയിച്ചു. എല്ലാവരോടും ഒരു പോലെ അറിയിപ്പ് നൽകിയിരുന്നു. അടയ്ക്കാത്തതിനാൽ ആണ് കട്ട് ചെയ്തതു എന്നതാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.ALSO READ: അപകീർത്തികരമായ പരാമർശങ്ങൾ: കെഎം ഷാജഹാനെതിരെ പരാതിയുമായി സിപിഐഎം എംഎൽഎമാർസംഭവം പോലീസിൽ എത്തുകയും തർക്കം സ്റ്റേഷനിലും തുടരുകയും ചെയ്തു. ഒടുവിൽ പോലീസ് ഇടപെട്ടതോടെ അനീഷ് ബിൽ അടച്ചു. തുടർന്ന് ജീവനക്കാർ എത്തി വൈദ്യുതി പുനഃസ്ഥാപിച്ചു. ജീവനക്കാരേട് മോശമായ പെരുമാറ്റം നടത്തിയതിന് KSEB നാളെ പോലീസിൽ പരാതി നൽകും.സംഭവത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി കാട്ടാക്കട സുബ്രഹ്മണ്യം, യൂത്ത് കോൺഗ്രസ് നാഷണൽ കോഓർഡിനേറ്റർ ഷാജി ദാസ്, എം.ആർ. ബൈജു എന്നിവരും മറ്റ് നേതാക്കളും പ്രവർത്തകരും ഉണ്ടായിരുന്നു. The post 26 ദിവസം കഴിഞ്ഞിട്ടും കറന്റ് ബിൽ അടച്ചില്ല, തുടർന്ന് വൈദ്യുതി വിച്ഛേദനം; കെഎസ്ഇബി ഓഫീസിലെത്തി പ്രശ്നമുണ്ടാക്കി യൂത്ത് കോൺഗ്രസ് നേതാവും പ്രവർത്തകരും appeared first on Kairali News | Kairali News Live.