സൈബർ ആക്രമണത്തിൽ കെ ജെ ഷൈൻ ടീച്ചർ നൽകിയ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. കൊച്ചി സൈബർ ഡോം, കൊച്ചി സിറ്റി, എറണാകുളം റൂറൽ, ഡിവിഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ സോഷ്യൽ മീഡിയ പേജുകളും യൂട്യൂബ് ചാനലുകളും സംഘം പരിശോധിക്കുന്നുണ്ട്. കെ എം ഷാജഹാനെയും സി കെ ഗോപാലകൃഷ്ണനെയും അറസ്റ്റു ചെയ്യാനുള്ള നടപടികളും ഉടൻ ഉണ്ടാകും.ALSO READ: 26 ദിവസം കഴിഞ്ഞിട്ടും കറന്റ് ബിൽ അടച്ചില്ല, തുടർന്ന് വൈദ്യുതി വിച്ഛേദനം; കെഎസ്ഇബി ഓഫീസിലെത്തി പ്രശ്നമുണ്ടാക്കി യൂത്ത് കോൺഗ്രസ് നേതാവും പ്രവർത്തകരുംഇതിനിടെ കെഎം ഷാജഹാനെതിരെ എറണാകുളം ജില്ലയിലെ CPIM എം എൽ എമാർ മുഖ്യമന്തിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. എം എൽ എമാരെ സംശയത്തിൻ്റെ നിഴലിൽ ആക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. കോതമംഗലം എംഎൽഎ ആൻറണി ജോൺ, കൊച്ചി എംഎൽഎ കെ ജെ മാക്സി, കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻ എന്നിവരാണ് പരാതി നൽകിയത്. KM ഷാജഹാനെതിരെ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കമ്മറ്റി ബാർ കൗൺസിലിലും പരാതി നൽകിയിട്ടുണ്ട്.The post സൈബർ ആക്രമണം; കെ ജെ ഷൈൻ ടീച്ചർ നൽകിയ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം appeared first on Kairali News | Kairali News Live.