പ്രതീക്ഷിച്ചത് പോലെ ഈസി വാക്കോവര്‍ ആയില്ല, ഞെട്ടിച്ച് ഒമാന്‍; തുടര്‍ ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ

Wait 5 sec.

ശരിക്കുമൊരു ഗോലിയാത്ത്- ദാവീദ് പോര് ആയിരുന്നു അബുദബിയില്‍ ഇന്ന് നടന്നത്. ക്രിക്കറ്റിലെ അതികായരായ ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു കുഞ്ഞന്മാരായ ഒമാന്‍. യു എ ഇക്കെതിരെ എന്ന പോലെ ഈസി വാക്ക് ഓവര്‍ ആയില്ല ഒമാനെതിരെയുള്ള ഏഷ്യാകപ്പിലെ അവസാന ഗ്രൂപ്പ് മത്സരം. എന്നാല്‍, മത്സരം ഇന്ത്യ ജയിക്കുകയും പരാജയം അറിയാതെ ഗ്രൂപ്പ് ജേതാക്കളാകുകയും ചെയ്തു.21 റണ്‍സിനാണ് ഇന്ത്യന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് ആണ് എടുത്തത്. 189 വിജയലക്ഷ്യവുമായി പിന്തുടര്‍ന്ന സുല്‍ത്താനേറ്റ്, നാല് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എടുത്തു. അവരുടെ നാല് വിക്കറ്റ് മാത്രമാണ് നഷ്ടപ്പെട്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ആമിര്‍ കലീം- ഹമ്മാദ് മിര്‍സ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഒമാനെ സഹായിച്ചത്. ഇരുവരും അര്‍ധ സെഞ്ചുറി നേടി. കലീം 46 ബോളില്‍ 64 റണ്‍സെടുത്തു. ഹമ്മാദ് മിര്‍സ 33 ബോളില്‍ 51 റണ്‍സെടുത്ത് അവസാന ഘട്ടത്തില്‍ പുറത്തായി. ഓപണിങ് ഇറങ്ങിയ ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ് 33 ബോളില്‍ 32 റണ്‍സെടുത്തു. കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. ഇന്ത്യന്‍ നിരയില്‍ എട്ട് പേര്‍ ബോള്‍ ചെയ്തുവെന്നതും ശ്രദ്ധേയമാണ്.Read Also: ദേവദത്ത് പടിക്കലിന് 150; ഓസ്‌ട്രേലിയ എയെ സമനിലയില്‍ കുരുക്കി ഇന്ത്യ എസഞ്ജു സാംസണിന്റെ അര്‍ധ സെഞ്ചുറി ഇന്നിങ്‌സാണ് ഇന്ത്യക്ക് കരുത്തായത്. വിക്കറ്റുകള്‍ കൊഴിയുമ്പോഴും സഞ്ജു ഒരറ്റത്ത് പിടിച്ചുനിന്ന് സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. 38 റണ്‍സെടുത്ത ഓപണര്‍ അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ നിരയിലെ രണ്ടാം ടോപ് സ്‌കോറര്‍. ശുഭ്മന്‍ ഗില്ലും (അഞ്ച്) ഹര്‍ദിക് പാണ്ഡ്യയും (ഒന്ന്) പെട്ടെന്ന് പുറത്തായത് ഇന്ത്യന്‍ ക്യാമ്പിനെ ഞെട്ടിച്ചു. രണ്ട് വീതം വിക്കറ്റെടുത്ത ഷാ ഫൈസല്‍, ജിതെന്‍ രാമനന്ദി, ആമിര്‍ കലീം എന്നിവരുടെ ബോളിങ് പ്രകടനം ശ്രദ്ധേയമായി. തോറ്റെങ്കിലും ഒമാന് തലയുയര്‍ത്തി നാട്ടിലേക്ക് മടങ്ങാം. ലോകോത്തര ടീമുമായി കട്ടക്ക് നില്‍ക്കാന്‍ സാധിച്ചുവെന്ന ചാരിതാര്‍ഥ്യം തീര്‍ച്ചയായും സുല്‍ത്താനേറ്റിനുണ്ടാകും. ഇന്ത്യയുമായുള്ള ഒമാന്റെ ആദ്യ പോര് കൂടിയായിരുന്നു ഇത്. ഒമാന്റെ ആദ്യ ഏഷ്യന്‍ കപ്പ് കൂടിയാണിത്.The post പ്രതീക്ഷിച്ചത് പോലെ ഈസി വാക്കോവര്‍ ആയില്ല, ഞെട്ടിച്ച് ഒമാന്‍; തുടര്‍ ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ appeared first on Kairali News | Kairali News Live.