‘പെട്ടെന്ന് സമ്പന്നനായ മറ്റൊരു ‘മായാവി’ ഹുസൈന്റെ ‘റെസ്റ്റോറന്റി’ല്‍ പി കെ ഫിറോസിന് ഷെയറുണ്ടോ?’; വെല്ലുവിളിച്ച് ഡോ. കെ ടി ജലീല്‍

Wait 5 sec.

യൂത്ത് ലീഗ് ജന. സെക്രട്ടറി പി കെ ഫിറോസും അദ്ദേഹത്തെ പോലെ പെട്ടെന്ന് സമ്പന്നനായ മറ്റൊരു ‘മായാവി’ കോഴിക്കോട് സ്വദേശി ഹുസൈനുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്ന് ഡോ. കെ ടി ജലീൽ. ദുബായിൽ ഫിറോസ് കാലുകുത്തിയാൽ സ്വീകരിക്കുന്നയാളാണ് ഹുസൈൻ. ഹുസൈൻ്റെ വളര്‍ച്ചയുടെ പിന്നാമ്പുറ രഹസ്യങ്ങള്‍ ‘വേറെ’ ലെവലാണെന്നും ഹുസൈന്റെ ‘റെസ്റ്റോറന്റി’ല്‍ ഫിറോസിന് ഷെയറുണ്ടോയെന്നും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.ഹുസൈന്റെ സന്തതസഹചാരി അയല്‍വാസിയായ ‘മൊട്ട’ എന്ന് വിളിക്കപ്പെടുന്ന ഷഹീറാണെന്നും മദ്ധ്യപൗരസ്ത്യ ദേശത്തെ ഏതോ ജയിലിലാണ് ഇയാളുള്ളതെന്നാണ് കേള്‍ക്കുന്നതെന്നും ജലീൽ കുറിച്ചു. എന്ത് കേസിലാണെന്ന് ഹുസൈന്റെ ‘ആത്മസുഹൃത്തായ’ ഫിറോസിന് അറിയാതിരിക്കില്ല. ഹുസൈന്റെ ‘ബിസിനസില്‍’ ഫിറോസിന് പാര്‍ട്ട്ണര്‍ഷിപ്പുണ്ടോ? ഫിറോസ് ബന്ധം നിഷേധിച്ചാല്‍ ബാക്കി കാര്യങ്ങള്‍ നാളെ പറയാം. സിനിമകളെ പോലും വെല്ലുന്ന മാഫിയാ സംഘമാണ് യൂത്ത്‌ലീഗിനെ പിടിമുറുക്കിയിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.Read Also: ശിവഗിരിയിലെ പൊലീസ് അതിക്രമത്തിന് ഉത്തരവിട്ടത് എ കെ ആൻറണി: എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി അഡ്വ കെ ഗോപിനാഥൻതനിക്കെതിരെ നാടുനീളെ ഇല്ലാക്കഥകള്‍ പാടിനടക്കുന്ന സമയത്തില്‍ നിന്ന് അല്‍പനേരം സ്വന്തം അനുജനു വേണ്ടി ചെലവഴിച്ചാല്‍, മയക്കുമരുന്നു വിപണനത്തിന്റെയും ഉപഭോഗത്തിന്റെയും ശപിക്കപ്പെട്ട ലോകത്തേക്ക് ബുജൈര്‍ വീണ്ടും മടങ്ങിപ്പോകുന്നത് ഒഴിവാക്കാം. ആദ്യം നിയമവിരുദ്ധ ധനസമ്പാദന മാര്‍ഗങ്ങളില്‍ നിന്ന് സ്വയം ഒഴിഞ്ഞു നില്‍ക്കുക. പിന്നീട് വീട് നന്നാക്കുക. അതിനു ശേഷം നാട് നന്നാക്കാന്‍ ഇറങ്ങുക. അതാണ് ഭംഗി.ഇതുവരെ പറഞ്ഞ ഫിറോസിന്റെ അവിഹിത സമ്പാദ്യത്തെ സംബന്ധിക്കുന്ന എല്ലാ ആരോപണങ്ങളും ഫിറോസ് അംഗീകരിച്ചതാണ്. ഹുസൈനുമായുള്ള ‘ബിസിനസില്‍’ ഫിറോസിന് പാര്‍ട്ട്ണര്‍ഷിപ്പുണ്ടെങ്കില്‍ അതും ഏറ്റു പറയുക. അല്ലെങ്കില്‍ നിഷേധിക്കുക. മൗനം സമ്മതമായി ആരെങ്കിലും കണക്കാക്കിയാല്‍ ഈ വിനീതന്‍ ഉത്തരവാദിയല്ലെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം: The post ‘പെട്ടെന്ന് സമ്പന്നനായ മറ്റൊരു ‘മായാവി’ ഹുസൈന്റെ ‘റെസ്റ്റോറന്റി’ല്‍ പി കെ ഫിറോസിന് ഷെയറുണ്ടോ?’; വെല്ലുവിളിച്ച് ഡോ. കെ ടി ജലീല്‍ appeared first on Kairali News | Kairali News Live.