എല്ലാ വിധത്തിലും സമ്പൂര്‍ണ ഉപരോധം പലസ്തീന്‍ ജനതക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇസ്രയേല്‍ ഭരണകൂടം. ഗാസ സിറ്റി പിടിച്ചെടുക്കാനായി കരയാക്രമണം കൂടി കടുപ്പിച്ചതോടെ വംശീയ ഉന്മൂലനമാണ് ഗാസയില്‍ നടക്കുന്നത്. പതിനായിരക്കണക്കിന് മനുഷ്യര്‍ എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്യുകയാണ്. ഗാസയിലെ ഇസ്രയേലിന്റെ കൊടുംപാതകങ്ങള്‍ നാം അറിയുന്നത് മാധ്യമപ്രവര്‍ത്തകരും മറ്റും ഫോട്ടോകളായും വിഡിയോ ക്ലിപ്പിംഗുകളായും പുറത്തുവിടുന്നതു വഴിയാണ്. എന്നാല്‍ ഗാസയില്‍ നിന്നുള്ള വാര്‍ത്തകള്‍ പുറം ലോകം അറിയാതിരിക്കാന്‍ രാജ്യമൊന്നാകെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ് ഇസ്രയേല്‍. Also read – ഇസ്രയേല്‍ യോഗ്യത നേടിയാല്‍ ഫുട്ബോള്‍ ലോകകപ്പ് ബഹിഷ്കരിക്കും; ഗാസക്ക് ഐക്യദാര്‍ഢ്യവുമായി സ്പെയിന്‍വടക്കന്‍ ഗാസയിലെ നിരവധി മേഖലകളില്‍ ഇന്റര്‍നെറ്റ് പൂര്‍ണമായും തകരാറിലായതായാണ് വാര്‍ത്താ ഏജന്‍സിയായ അനഡൊളു റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂട്ടക്കുരുതിയുടെ വാര്‍ത്തകള്‍ പുറംലോകം അറിയാതിരിക്കാനാണ് ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തുന്നത്. ഗാസയിലെ ഇസ്രയേല്‍ ആക്രമണം പുറം ലോകം അറിഞ്ഞുകൊണ്ടിരിക്കുന്നത് ഇന്റര്‍നെറ്റ് വഴിയും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെയുമാണ്. ഗാസയിലെ ഓണ്‍ലൈന്‍ ഇടപെടല്‍ പൂര്‍ണമായും ഇല്ലാതാക്കുക എന്നത് തന്നെയാണ് ഇസ്രയേല്‍ ലക്ഷ്യം. അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ മുഴുവന്‍ അവഗണിച്ചാണ് ഇസ്രയേല്‍ ഗാസയില്‍ അധിനിവേശം നടത്തുന്നത്കരയുദ്ധം ആരംഭിച്ചതോടെ ഗാസ സിറ്റിയുടെ നിയന്ത്രണം ഇസ്രയേല്‍ സൈന്യം ഏറ്റെടുത്ത നിലയിലാണ്. 2023 ഒക്ടോബര്‍ മുതല്‍ 65,100-ലധികം പലസ്തീനികളെ കൊന്നൊടുക്കിയതായാണ് റിപ്പോര്‍ട്ട്. ഗാസയില്‍ ഇസ്രയേല്‍ വംശഹത്യയാണ് നടത്തുന്നതെന്നും ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍പ്രതിരോധ മന്ത്രി യോഗ് ഗാലന്റ് ഉള്‍പ്പെടെയുള്ള ഉന്നതരാണ് കൂട്ടകരുതിക്ക് പ്രേരണ നല്‍കുന്നതെന്നും യു എല്‍ അന്വേഷണ കമ്മീഷന്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ച് ആക്രമണം ശക്തിപ്പെടുത്തിയത്.The post കൂട്ടക്കുരുതി പുറംലോകം അറിയരുത്; ഗാസയില് ഇന്റര്നെറ്റ് വിച്ഛേദനം: ആക്രമണം കടുപ്പിച്ച് ഇസ്രയേല് appeared first on Kairali News | Kairali News Live.