സർവ്വേ റെക്കോർഡ് കിയോസ്ക്: എന്റെ ഭൂമി പോർട്ടലിൽ ലഭ്യമായ ഭൂരേഖകളുടെ പകർപ്പുകളും മറ്റും വേഗത്തിൽ ലഭ്യമാക്കാൻ ഹെൽപ്പ് ഡെസ്ക്

Wait 5 sec.

ഡിജിറ്റൽ സർവേ ആരംഭിച്ച 530 വില്ലേജുകളിലെ മുൻ സർവ്വേ റെക്കോർഡുകൾ പൊതുജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാകുന്നതിന് സർവേ ഡയറക്ടറേറ്റിൽ കിയോസ്കും ഹെൽപ്പ് ഡെസ്കും സജ്ജമാക്കുന്നു. എന്റെ ഭൂമി പോർട്ടലിൽ ലഭ്യമായ മാപ്പുകളും മറ്റു ഭൂരേഖകളുടെ പകർപ്പുകളും ആവശ്യക്കാർക്ക് പണമടച്ച് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം പോർട്ടലിൽ ലഭ്യമാണ്.പോർട്ടലിൽ ലഭ്യമല്ലാത്ത രേഖകൾക്ക് ഓൺലൈനായി അപേക്ഷിക്കാനും സാധിക്കും. നിലവിൽ മുൻ സർവ്വേ റെക്കോർഡുകളുടെ പകർപ്പുകൾ ആവശ്യപ്പെട്ട് സെൻട്രൽ സർവ്വേ ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്ക് കാലതാമസം കൂടാതെ രേഖകൾ നൽകുന്നതിനാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.കിയോസ് മുഖേന ഫയൽ നടപടികൾ ഒഴിവാക്കി ഏതൊരാൾക്കും ഫീസ് അടച്ച് റെക്കോർഡുകൾ സ്വയം പ്രിൻറ് ചെയ്ത് എടുക്കാൻ സാധിക്കും. ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട രേഖകൾ ഫീസടച്ച് കിയോസ്കിൽ നിന്ന് എടുക്കുന്നതിനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ഇതിനായി ഹെൽപ്പ് ഡെസ്ക് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.Also Read: തുടർച്ചയായ മൂന്ന് ദിവസം അടിയന്തര പ്രമേയം ചർച്ച; ഹാട്രിക് അടിച്ച് സംസ്ഥാന സർക്കാർതിരുവനന്തപുരം സർവ്വേ ഭവനിൽ സജ്ജീകരിച്ചിട്ടുള്ള കിയോസ്കിന്റെയും ഹെൽപ്പ് ഡെസ്കിന്റെയും ഉദ്ഘാടനം പത്തൊൻപതാം തീയതി റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും. ചടങ്ങിൽ ആൻ്റണി രാജു എം എൽ എ, മേയർ ആര്യാ രാജേന്ദ്ര, റവന്യൂ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, ലാൻഡ് റവന്യൂ കമ്മീഷണർ ജീവൻ ബാബു കെ , സർവ്വേ ഡയറക്ടർ സിറാം സാംബശിവ റാവു, ജില്ലാ കളക്ടർ അനു കുമാരി, രജിസ്ട്രേഷൻ ഐജി കെമീര, വാർഡ് കൗൺസിലർ രാഖി രവികുമാർ, സർവ്വേ അഡീഷണൽ ഡയറക്ടർ സതീഷ് കുമാർ പി എസ് തുടങ്ങിയവർ പങ്കെടുക്കും.The post സർവ്വേ റെക്കോർഡ് കിയോസ്ക്: എന്റെ ഭൂമി പോർട്ടലിൽ ലഭ്യമായ ഭൂരേഖകളുടെ പകർപ്പുകളും മറ്റും വേഗത്തിൽ ലഭ്യമാക്കാൻ ഹെൽപ്പ് ഡെസ്ക് appeared first on Kairali News | Kairali News Live.