ശ്രീകൃഷ്ണപുരം | ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി ലക്ഷങ്ങള്‍ നഷ്ടമായതിന് പിറകെവീടുവിട്ടിറങ്ങിയ കടമ്പഴിപ്പുറം സ്വദേശിയായ വീട്ടമ്മ വീട്ടില്‍ തിരിച്ചെത്തി. ആലങ്ങാട് ചല്ലിക്കല്‍ വീട്ടില്‍ പ്രേമയാണ് ഇന്നലെ രാത്രി പന്ത്രണ്ടോടെ തിരിച്ചെത്തിയത്. ഗുരുവായൂരിലായിരുന്നു ഇത്രയും ദിവസം കഴിഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു.ഈ മാസം 13ന് അര്‍ധരാത്രിയോടെയാമ് പ്രേമയെ കാണാതായത്. 15 കോടി രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കാന്‍ 11 ലക്ഷം രൂപ നല്‍കണമെന്നും സമൂഹ മാധ്യമം വഴി പരിചയപ്പെട്ടവര്‍ വിശ്വസിപ്പിച്ചിരുന്നു. തട്ടിപ്പുകാര്‍ പറഞ്ഞ മൂന്ന് അക്കൗണ്ടിലേക്ക് ബന്ധു മുഖേന തുക കൈമാറി. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് മനസിലായത് .തുടര്‍ന്നാണ് ഇവര്‍ വീടുവിട്ടറങ്ങിയത്.കാണാതായെന്ന പരാതിയില്‍ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ തട്ടിപ്പിനും കേസെടുത്തു