കെ പി ശര്‍മ്മ ഒലി സര്‍ക്കാരിന്റെ പതനത്തോടെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ട നേപ്പാളില്‍ മന്ത്രിസഭ വികസിപ്പിച്ച് ഇടക്കാല പ്രധാനമന്ത്രി സുശീല കര്‍ക്കി. പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് പുതിയ മന്ത്രിസഭയില്‍ 11 മന്ത്രിമാരുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാഷ്ട്ട്രപതി ഭവനില്‍ നടക്കും. പ്രശസ്ത നേത്രരോഗവിദഗ്ദ്ധന്‍ സന്ദുക് റൂയിറ്റ് ഉള്‍പ്പെടെയുള്ള ചില പൊതുപ്രവര്‍ത്തകര്‍ കാര്‍ക്കിയുടെ ക്ഷണം നിരസിച്ചിരുന്നു. ഇമേജ് ചാനലിന്റെ തലവന്‍ ജഗദീഷ് ഖരേല്‍ പുതിയ വാര്‍ത്താ വിനിമയ മന്ത്രിയാകുമെന്നു റിപ്പോര്‍ട്ടുണ്ട്.നേപ്പാള്‍ ടിവി, റേഡിയോ നേപ്പാള്‍, സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ രാഷ്ട്രീയ സമാചാര്‍ സമിതി, ഇംഗ്ലീഷ്, നേപ്പാളി ദിനപത്രങ്ങളായ ദി റൈസിംഗ് നേപ്പാള്‍, ഗൂര്‍ഖപത്ര എന്നിവയുള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ പരസ്യ സ്ഥാപനങ്ങള്‍ ജഗദീഷ് ഖരേലിന്റെ മേല്‍നോട്ടത്തില്‍ വരും.Also read – പലസ്തീന്‍ രാഷ്ട്രം ഒരിക്കലും ഉണ്ടാകില്ല; ലോകം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോഴും വംശഹത്യ തുടരുമെന്ന് നെതന്യാഹുസുപ്രീം കോടതി മുന്‍ ജഡ്ജിയായ അനില്‍ സിന്‍ഹ പുതിയ നിയമമന്ത്രിയായേക്കും. മദന്‍ പരിയാര്‍ കൃഷി മന്ത്രാലയത്തിന്റെ ചുമതലയേല്‍ക്കും. അതേസമയം പ്രധാനപ്പെട്ട വകുപ്പുകളെല്ലാം പ്രധാനമന്ത്രി കാര്‍ക്കി അവരുടെ കീഴില്‍ നിലനിര്‍ത്തിയിരിക്കുകയാണ്.സെപ്റ്റംബര്‍ 12നാണ് കാര്‍ക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ‘അധികാരം ആസ്വദിക്കാന്‍ വേണ്ടിയല്ല ഞാനും എന്റെ ടീമും ഇവിടെ വന്നിരിക്കുന്നത്. ആറ് മാസത്തില്‍ കൂടുതല്‍ തുടരില്ല. പുതിയ പാര്‍ലമെന്റിന് ഞങ്ങള്‍ ഉത്തരവാദിത്തം കൈമാറുമെന്നും’ കാര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പ്രതികരിച്ചിരുന്നു.The post നേപ്പാളില് സുശീല കര്ക്കി ഇന്ന് മന്ത്രിസഭയെ പ്രഖ്യാപിക്കും appeared first on Kairali News | Kairali News Live.