പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് നീട്ടി. മുരിങ്ങൂരിൽ വീണ്ടും സർവീസ് റോഡ് തകർന്നതിനെ തുടർന്നാണ് പിരിവിന് കോടതി അനുമതി നിഷേധിച്ചത്. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.ടോൾ പിരിവ് ഇന്ന് അനുവദിക്കാനിരിക്കെയാണ് മുരിങ്ങൂരിൽ വീണ്ടും സർവീസ് റോഡ് തകർന്നത്. ഒരാഴ്ച മുമ്പ് നിർമ്മിച്ച സർവീസ് റോഡ് ആണ് കഴിഞ്ഞദിവസം തകർന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നുവെന്നും ഗതാഗതക്കുരുക്കുണ്ടെന്നും തൃശൂർ ജില്ലാ കളക്ടറും കോടതിയെ അറിയിച്ചു. തുടർന്നാണ് ടോൾ പിരിവിന് അനുമതി നൽകുന്നത് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നീട്ടിവെച്ചത്.ALSO READ: ‘ജനങ്ങളെ ഉൾപ്പെടുത്തി നാടിന്റെ ഭാവി വികസന പരിപാടികൾ ഇങ്ങനെ വേണമെന്ന് തീരുമാനിക്കുന്നതാണ് വികസന സദസ്സ്, ഇവിടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉയരും എന്നാണ് പ്രതീക്ഷ’; മുഖ്യമന്ത്രി പിണറായി വിജയൻനിബന്ധനകളോടെ ടോൾ പിരിക്കാൻ അനുമതി നൽകി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സർവ്വീസ് റോഡ് വീണ്ടും തകർന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രം തീരുമാനമെന്ന് കോടതി വ്യക്തമാക്കി. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.ടോൾ പിരിവിന് അനുമതി നൽകണമെന്ന് ടോൾ കമ്പനിയും ദേശീയ പാത അതോരിറ്റിയും കേന്ദ്ര സർക്കാരും വാദിച്ചു. എന്നാൽ ഡിവിഷൻ ബഞ്ച് വഴങ്ങിയില്ല. ആദ്യം റോഡ് ഗതാഗതയോഗ്യമാക്കുക , ടോൾ പിരിവ് പിന്നീട് എന്ന കർശന നിലപാട് കോടതി സ്വീകരിക്കുകയായിരുന്നു. പൊതുജനം ബുദ്ധിമുട്ട് സഹിക്കേണ്ടി വരരുതെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര സർക്കാർ വാദം കോടതി തള്ളിയത്.The post ‘എന്തുകൊണ്ടാണ് സര്‍വീസ് റോഡ് തകര്‍ന്നത് ?’; പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടി ഹൈക്കോടതി appeared first on Kairali News | Kairali News Live.