ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ സ്ഥിരം വിസി നിയമനം; ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി

Wait 5 sec.

ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ സ്ഥിരം വി.സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി. നിയമന പ്രക്രിയയില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന ഗവര്‍ണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. സുധാന്‍ഷു ധുലിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരട്ടെയെന്നും കോടതി വ്യക്തമാക്കിഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ പുതിയ നീക്കത്തിന് തിരിച്ചടി. നിയമന പ്രക്രിയയില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സെര്‍ച്ച് കമ്മിറ്റിയില്‍ യു.ജി.സി പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും ഗവര്‍ണര്‍ആവശ്യപ്പെട്ടിരുന്നു.ALSO READ: ‘എന്തുകൊണ്ടാണ് സര്‍വീസ് റോഡ് തകര്‍ന്നത് ?’; പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടി ഹൈക്കോടതിഎന്നാല്‍ നിയമനത്തിനായി സുധാന്‍ഷു ധുലിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരട്ടെയെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് പര്‍ദേവാല അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാക്രമത്തിലാണ് ഗവര്‍ണര്‍ നിയമനം നടത്തേണ്ടത് എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കാമെന്നും കോടതി ഉത്തരവിട്ടിരുന്നതിന്. ഇതിനെ ചോദ്യം ചെയ്തായിരുന്നു ഗവര്‍ണറുടെ ഹര്‍ജി.The post ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ സ്ഥിരം വിസി നിയമനം; ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി appeared first on Kairali News | Kairali News Live.