അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഏറ്റെടുക്കേണ്ട പദ്ധതികള്‍ ആലോചിക്കുന്നതിനു വേണ്ടിയുള്ള വേദിയാണ് വികസന സദസെന്ന് മന്ത്രി എം ബി രാജേഷ്. സംസ്ഥാന സര്‍ക്കാറിന്റെ വികസന സദസ് പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കേരളത്തിലെ സമസ്ത മേഖലയിലും ഉണ്ടായ മാറ്റം ചര്‍ച്ച ചെയ്യും. കേന്ദ്രത്തിന്റെ കടുത്ത സാമ്പത്തിക ഞെരുക്കം ഉണ്ടായിട്ടും തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉള്ള വിഹിതം സംസ്ഥാന സര്‍ക്കാര്‍ നല്‍കി. Also read – ഹോപ് – എസ്.പി.സി ജോയിന്റ് അലുമിനി മീറ്റ് 2025; ‘പുത്തന്‍ ചിറകുകള്‍ മുളപ്പിക്കുന്ന ചരിത്ര നിമിഷം’: പരിപാടിയില്‍ പങ്കെടുക്കുന്നത് ഏറെ അഭിമാനത്തോടെയെന്ന് മുഖ്യമന്ത്രിഒരു ചുവടു കൂടി വെച്ചാല്‍ ലോകത്ത് ചൈനയ്ക്കു ശേഷം അതി ദാരിദ്ര നിര്‍മ്മാജനം നടപ്പിലാക്കുന്ന രണ്ടാമത്തെ പ്രദേശമായി കേരളം മാറും. മാലിന്യ നിര്‍മാര്‍ജനവും ഹരിത കര്‍മ്മ സേനയും ദേശീയ മാതൃകയായി മാറി. K സ്മാര്‍ട്ടിലൂടെ 30 സെക്കന്‍ഡില്‍ 66812 ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കി എന്നും മന്ത്രി പറഞ്ഞു.ജനങ്ങളെ ഉൾപ്പെടുത്തി നാടിൻറെ ഭാവി വികസന പരിപാടികൾ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നതാണ് വികസന സദസ്സെന്ന് മുഖ്യമന്ത്രി പറഞ്ഞു.The post ‘അടുത്ത അഞ്ച് വര്ഷത്തേക്ക് ഏറ്റെടുക്കേണ്ട പദ്ധതികള് ആലോചിക്കുന്നതിനുള്ള വേദിയാണ് വികസന സദസ്’; മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.