ബാലണ്‍ ഡി ഓര്‍ 2025 വിജയിയെ ഇന്ന് രാത്രി അറിയാം. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ തിയേറ്റര്‍ ദു ഷാറ്റെലെറ്റിലാണ് അവാര്‍ഡ് സെറിമണി. ഇന്ത്യന്‍ സമയം 11.30 (ഫ്രഞ്ച് സമയം ഉച്ചക്ക് രണ്ട് മണി) മുതലാണ് പരിപാടി ആരംഭിക്കുക. ആദ്യം റെഡ് കാര്‍പെറ്റ് ആയിരിക്കും. 12.30ന് അവാര്‍ഡ് പ്രഖ്യാപന ചടങ്ങിലേക്ക് കടക്കും.പി എസ് ജിയുടെ ഔസ്മാനെ ഡെംബലെ, ബാഴ്സലോണയുടെ ലാമിനി യമാല്‍, റഫിഞ്ഞ അടക്കമുള്ളവരാണ് സാധ്യതാ പട്ടികയില്‍ മുന്‍ സ്ഥാനങ്ങളിലുള്ളത്. വൈയക്തിക പ്രകടനം, ടീം നേട്ടങ്ങള്‍, കരിയര്‍ എന്നിവ അടിസ്ഥാനമാക്കിയാണ് വോട്ടിങ്. ഫിഫ റാങ്കിങില്‍ ആദ്യ 100 സ്ഥാനങ്ങളിലുള്ള രാജ്യങ്ങളിലെ 100 സ്പോര്‍ട്സ് മാധ്യമപ്രവര്‍ത്തകരാണ് വോട്ട് ചെയ്യുക. ബാലണ്‍ ഡി ഓര്‍ പുരസ്കാര ജേതാക്കള്‍ക്ക് പ്രത്യേകം പ്രൈസ് മണിയില്ല. 3500 ഡോളര്‍ വിലയുള്ള ട്രോഫിയാണ് ലഭിക്കുക. ഇത് പൂര്‍ണമായും സ്വര്‍ണത്തില്‍ നിര്‍മിച്ചതല്ല.Read Also: ഔസ്മാനെ ഡെംബലയോ 18കാരന്‍ ലാമിന്‍ യമാലോ; ഫുട്ബോൾ ഓസ്കാറിൽ ആര് മുത്തമിടും?അവാര്‍ഡുകള്‍ ഇങ്ങനെപുരുഷന്മാരുടെ ബാലണ്‍ ഡി ഓര്‍ (മികച്ച പുരുഷ താരം- 2024- 25)വനിതകള്‍ക്കുള്ള ബാലണ്‍ ഡി ഓര്‍പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുള്ള കോപ ട്രോഫി (മികച്ച യുവതാരം)പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള യാഷിന്‍ ട്രോഫി (മികച്ച ഗോള്‍ കീപ്പര്‍)പുരുഷന്മാരുടെയും സ്ത്രീകളുടെയും ഗെര്‍ഡ് മുള്ളര്‍ ട്രോഫി (മികച്ച ഗോള്‍ വേട്ടക്കാരന്‍)പുരുഷന്മാരുടെയും സ്ത്രീകളുടെുയം യോഹാന്‍ ക്രൈഫ് ട്രോഫി (മികച്ച കോച്ച്)പുരുഷന്മാരുടെയും സ്ത്രീകളുടെയും ക്ലബ് ഓഫ് ദ ഇയര്‍സോക്രട്ടീസ് അവാര്‍ഡ്The post ബാലണ് ഡി ഓര് വിജയിക്ക് എത്ര തുക ലഭിക്കും; പ്രഖ്യാപനം ഇന്ത്യയില് എപ്പോള് കാണാനാകും, അറിയാം വിശദമായി appeared first on Kairali News | Kairali News Live.