കോണ്‍ഗ്രസ് വേദിയില്‍ കര്‍ണാടക മന്ത്രി കേരളത്തിന്റെ വികസനത്തെ പുകഴ്ത്തിയ സംഭവം: ‘ഇതെന്റെ ഐഡിയ ആയിപ്പോയി’ എന്ന ഡയലോഗാണ് ഓര്‍മ വരുന്നത്, ഇതാണ് കെ സി വേണുഗോപാലിന്റെ അവസ്ഥയെന്ന് മന്ത്രി വി ശിവൻകുട്ടി

Wait 5 sec.

കർണാടക മന്ത്രി കേരളത്തിന്റെ വികസനത്തെ പുകഴ്ത്തിയ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. കോണ്‍ഗ്രസ് വേദിയിലേക്ക് ഇവിടെയൊന്നും മന്ത്രിമാർ ഇല്ലാഞ്ഞിട്ടാണ് കർണാടകയിൽ നിന്ന് കൊണ്ടുവന്നത്. എന്നാൽ കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ പുകഴ്ത്തി സംസാരിക്കുകയാണ് മന്ത്രി ചെയ്തത്. കെ.സി വേണുഗോപാൽ നേരിടുന്നത് സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയാണ് എന്നും അദ്ദേഹം പറഞ്ഞു.മെറിറ്റ് അവാർഡ് വിതരണം ചെയ്യാൻ കർണാടകയിൽ നിന്നും മന്ത്രിയെ കൊണ്ടുവന്നു. സത്യസന്ധമായി കാര്യങ്ങൾ മന്ത്രി പറഞ്ഞു. കേരളത്തിൻ്റെ വികസന നേട്ടങ്ങളെ കുറിച്ചാണ് മന്ത്രി പറഞ്ഞത്. മഹേഷിന്റെ പ്രതികാരം സിനിമയിലെ ‘ഇതെന്റെ ഐഡിയ ആയിപ്പോയി’ എന്ന ഡയലോഗാണ് ഓർമ വരുന്നത്. ഇതാണ് കെ.സി വേണുഗോപാലിൻ്റെ അവസ്ഥ.ALSO READ: ‘അനിലിന്റെ മരണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു, ഇത്രയധികം മനസ്സാക്ഷി ഇല്ലാത്തവരായി ബിജെപി മാറി’; ചതിച്ച നേതാക്കന്മാർ ആരെന്ന് അന്വേഷിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടിസംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ തന്നെ വിളിക്കാമായിരുന്നു. താൻ പറയുന്നതിനേക്കാൾ കേരളത്തെക്കുറിച്ച് കർണാടക മന്ത്രി നല്ലത് പറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. യാഥാർത്ഥ്യം തുറന്നു പറഞ്ഞ കർണാടക മന്ത്രിയ്ക്ക് നന്ദി. ഇനിയെങ്കിലും യാഥാർത്ഥ്യം മനസ്സിലാക്കി കേരളത്തിന്റെ വികസനത്തെ പിന്തുണയ്ക്കുകയാണ് കെ.സി. വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ചെയ്യേണ്ടത് എന്നും മന്ത്രി പറഞ്ഞു.വലിയശാല ഫാം & ടൂറിസം സഹകരണ സംഘത്തിലെ ലോൺ തിരിച്ചടക്കാത്തതാണ് സംഭവം. സിപിഐഎമ്മും സർക്കാരുമല്ല ലോണെടുത്തത്. അന്വേഷണം നടക്കുമ്പോൾ കാര്യങ്ങൾ വ്യക്തമാകും. ലോണെടുത്ത് തിരിച്ചടക്കാത്തവരാണ് ആത്മഹത്യയ്ക്ക് ഉത്തരവാദികൾ. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. എന്ത് കാര്യം ഉണ്ടെങ്കിലും പൊലീസിനെ കുറ്റപ്പെടുത്തുന്നു. ആത്മഹത്യ കുറിപ്പിൽ പൊലീസിനെതിരെ എന്തെങ്കിലും പരാമർശം ഉണ്ടോ എന്നും അദ്ദേഹം വെല്ലുവിളിച്ച് കൊണ്ട് ചോദിച്ചു.The post കോണ്‍ഗ്രസ് വേദിയില്‍ കര്‍ണാടക മന്ത്രി കേരളത്തിന്റെ വികസനത്തെ പുകഴ്ത്തിയ സംഭവം: ‘ഇതെന്റെ ഐഡിയ ആയിപ്പോയി’ എന്ന ഡയലോഗാണ് ഓര്‍മ വരുന്നത്, ഇതാണ് കെ സി വേണുഗോപാലിന്റെ അവസ്ഥയെന്ന് മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.