തിരക്കില്‍ ഞെരിഞ്ഞമര്‍ന്ന് തീരദേശ ട്രെയിന്‍ യാത്രികര്‍

Wait 5 sec.

കൊട്ടിഘോഷിച്ചു അനുവദിച്ച രാവിലത്തെ 16 കാര്‍ ആലപ്പുഴ എറണാകുളം മെമു പല ദിവസങ്ങളിലും പഴയപോലെ 12ലേക്കു ചുരുങ്ങുന്നത് യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു. മെയ്ന്റ്‌നന്‍സ്‌നു കൊണ്ടു പോകുന്ന ഒരു ദിവസം ഒഴികെ ബാക്കി ദിവസങ്ങളില്‍ 16 കാര്‍ മെമു സര്‍വ്വീസ് നടത്തിയാല്‍ തന്നെ വലിയ ആശ്വാസം ഉണ്ടാകുന്ന സാഹചര്യം നിലനില്‍ക്കെ കേവലം ഒന്നോ രണ്ടോ ദിവസമാക്കി 16 കാര്‍ മെമു ഓടിക്കാനുള്ള റെയില്‍വേയുടെ തീരുമാനം യാത്രക്കാരെ ശാരീരികമായും മാനസികമായും തളര്‍ത്തുന്നു.ആലപ്പുഴയില്‍ നിന്നു തന്നെ നിറയുന്ന വണ്ടി ചേര്‍ത്തല ആകുമ്പോള്‍ കാലുകുത്താന്‍ സ്ഥലം കിട്ടാത്ത അവസ്ഥയാണ്. ടോയ്‌ലറ്റിന്റെ വാതില്‍ക്കല്‍പോലും മൂക്കുപൊത്തി നില്‍ക്കുന്ന ദയനീയ അവസ്ഥയാണ് കാണാന്‍ കഴിയുന്നത്. തിക്കിലും തിരക്കിലും പെട്ട് യാത്രക്കാര്‍ക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ട സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്.സഹയാത്രികരുടെ ഇടപെടല്‍ ഒന്നു കൊണ്ടു മാത്രമാണ് അവര്‍ക്ക് വൈദ്യസഹായം തക്കസമയത്ത് ലഭ്യമാക്കാനായത്. അതിരൂക്ഷമായ തിരക്കുമൂലം മറ്റു സ്റ്റേഷനുകളില്‍ നിന്നും സ്ത്രീകളും കുട്ടികളുമടക്കം യാത്ര ടിക്കറ്റ് എടുത്ത നിരവധി പേര്‍ ട്രയിനില്‍ കയറാനാവാതെ നിരാശയോടെ പോകുന്നതും പതിവാണ്. രോഗികളുമായി ചികിത്സക്ക് പോകുന്നവര്‍ക്ക് തിരക്കുമൂലം ട്രയിനില്‍ കയറാനാകാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടേണ്ട അവസ്ഥയാണ്.Also read – കൈരളി റിപ്പോർട്ടർ സുലേഖയെ അധിക്ഷേപിച്ച സംഭവം: വളരെ തരംതാഴ്ന്ന പ്രയോഗം, രാജീവ് ചന്ദ്രശേഖർ മാപ്പ് പറയണമെന്ന് മന്ത്രി വി ശിവൻകുട്ടി12 കാര്‍ മെമു ഉള്ള ദിവസം മികയാത്രക്കാര്‍ക്കും ജോലിക്ക് പോലും പോകാന്‍ കഴിയാതെ അവധിയെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ തീരാ ദുരിതത്തിന് അറുതിവരുത്താന്‍ ഈ റൂട്ടില്‍ അനുവദിച്ച 16കാര്‍ മെമു എല്ലാ ദിവസവും സര്‍വീസ് നടത്തണമെന്ന് ട്രെയിന്‍ യാത്രക്കാരുടെ സംഘടനയായ Friends On Rails ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിരവധി തവണ റെയില്‍വേയുട ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും ഇതു വരെ ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.The post തിരക്കില്‍ ഞെരിഞ്ഞമര്‍ന്ന് തീരദേശ ട്രെയിന്‍ യാത്രികര്‍ appeared first on Kairali News | Kairali News Live.