കൊല്ലം|കൊല്ലം പുനലൂരില്‍ ഭര്‍ത്താവ് ഭാര്യെ വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഐസക്ക് കുത്തിയും വെട്ടിയും ശാലിനിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയശേഷം ഐസക് കൊലപാതകത്തിന്റെ കാരണങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. താന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വര്‍ണ്ണവും പണവും ശാലിനി സ്വന്തം ഇഷ്ട പ്രകാരം ചെലവഴിച്ചെന്നു ഐസക്ക് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവെച്ചശേഷം ഐസക് പുനലൂര്‍ പോലീസില്‍ കീഴടങ്ങി.ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഐസക്കും ശാലിനിയും കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാറി താമസിക്കുകയായിരുന്നു. ശാലിനിയുടെ വീട്ടിലെത്തിയാണ് പ്രതി കൃത്യം നടത്തിയത്. കൊലപ്പെടുത്തണമെന്ന് നേരത്തെ തന്നെ നിശ്ചയിച്ചാണ് ഐസക് ശാലിനിയുടെ വീട്ടിലെത്തിയതെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.