ഷാന്‍ വധക്കേസ്; ഹൈക്കോടതി ജാമ്യം നിഷേധിച്ച നാല് പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Wait 5 sec.

ന്യൂഡല്‍ഹി |  ആലപ്പുഴ ഷാന്‍ വധക്കേസില്‍ പ്രതികളായ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കി സുപ്രീംകോടതി. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് ഒന്‍പത് പ്രതികള്‍ക്ക് സെഷന്‍സ് കോടതി ജാമ്യം നല്‍കിയിരുന്നു.എന്നാല്‍ നാല് പേര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ സത്യവാഗ്മൂലം ഫയല്‍ ചെയ്തത്.സാക്ഷികളുടെ സുരക്ഷഉറപ്പാക്കണം എന്ന കര്‍ശന നിര്‍ദേശം സംസ്ഥാന പോലീസിന് നല്‍കിക്കൊണ്ടാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ 2021 ഡിസംബര്‍ 18ന് വൈകിട്ടാണ് എസ്ഡിപിഐ നേതാവായിരുന്ന കെ എസ് ഷാന്‍ കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെ ബിജെപി നേതാവായ രണ്‍ജീത് ശ്രീനിവാസന്‍ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു.ഇതിലെ 15 പ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു.