പല്ലന ഗവ. എൽപി സ്കൂളിലെ മുണ്ടിനീര് ബാധ; 21 ദിവസത്തേക്ക് സ്കൂളിന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

Wait 5 sec.

ആലപ്പു‍ഴ: തറക്കുന്നപ്പുഴ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ സേവന പരിധിയിൽ പെടുന്ന പല്ലന സർക്കാർ എൽ പി സ്കൂളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചു. കൂടുതൽ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാൻ സ്കൂളിന് ഈ മാസം 23 ആം തീയതി മുതൽ (നാളെ) 21 ദിവസത്തേക്ക് ആലപ്പു‍ഴ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്കൂൾ അധികാരികൾ, ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേർന്ന് നടത്തേണ്ടതാണെന്നും കളക്ടർ നിർദേശിച്ച് ഉത്തരവിറക്കി.ALSO READ; സൗജന്യ പരിശോധനകളും ചികിത്സയും സർക്കാർ ഉറപ്പാക്കും; അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്News Summary: Mumps outbreak confirmed at Pallana Government LP School in Alappuzha. District Collector has declared a 21-day holiday starting September 23 to curb its spread. Authorities have been directed to take preventive measures in coordination with health and local departments.The post പല്ലന ഗവ. എൽപി സ്കൂളിലെ മുണ്ടിനീര് ബാധ; 21 ദിവസത്തേക്ക് സ്കൂളിന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ appeared first on Kairali News | Kairali News Live.