ആർ എസ് എസ് ആക്രമണത്തിൽ പരിക്കേറ്റ് 17 വർഷമായി ചികിത്സയിലായിരുന്ന സിപിഐ എം പ്രവർത്തകർ മരിച്ചു. കണ്ണൂർ പൊയിലൂർ വിളക്കോട്ടൂരിലെ ജ്യോതിരാജാണ് മരിച്ചത്. 2008 മാർച്ച് ആറാം തീയ്യതിയാണ് ആർഎസ്എസ് സംഘം ജ്യോതിരാജിനെ വെട്ടി പരിക്കേൽപ്പിച്ചത്. ഇരു കാലുകളും, കൈകളുമുൾപ്പെടെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മരിച്ചെന്ന് കരുതിയാണ് ആർഎസ്എസ് ക്രിമിനൽ സംഘം അന്ന് തിരിച്ചു പോയത്. ഇതിന് ശേഷം മാസങ്ങളോളം ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.ALSO READ: കൗൺസിലർ അനിലിന്‍റെ മരണം: ‘ആത്മഹത്യാ കുറിപ്പിൽ ബിജെപി നേതൃത്വം മറുപടി പറയണം’; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. വി ജോയ്സിപിഐ എം വിളക്കോട്ടൂർ ബ്രാഞ്ചംഗവും, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു ജ്യോതിരാജ്. സിപിഐ എം ജില്ലാ സെക്രട്ടറി കെകെ രാഗേഷ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കാരായി രാജൻ, എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള, കെപി മോഹനൻ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.ALSO READ: തിരുമല വാർഡ് കൗൺസിലറുടെ ആത്മഹത്യ: ബിജെപിയുടേത് രക്ഷപ്പെടാനുള്ള പരവേശമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിThe post ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന CPIM പ്രവർത്തകൻ മരിച്ചു appeared first on Kairali News | Kairali News Live.