ഓര്‍മകളില്‍ അണയാത്ത സിഎച്ച്

Wait 5 sec.

മനാമ: കെഎംസിസി ബഹ്റൈന്‍ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി ഒക്ടോബര്‍ 3ന് സംഘടിപ്പിക്കുന്ന സിഎച്ച് മുഹമ്മദ് കോയ അനുസ്മരണത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ ക്വിസ്സ് പ്രോഗ്രാമും ‘ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ സിഎച്ചിന്റെ പങ്ക് ‘ എന്ന വിഷയത്തില്‍ പ്രബന്ധ രചന മത്സരവും സംഘടിപ്പിച്ചു. സിഎച്ച് ഓഡിറ്റോറിയത്തിലായിരുന്നു മത്സരം.ക്വിസ് പ്രോഗ്രാം അബ്ദുല്‍ ഇര്‍ഷാദ് എകെ, എംഎ റഹ്‌മാന്‍ തുടങ്ങിയവര്‍ കോര്‍ഡിനേറ്റ് ചെയ്തു. പ്രബന്ധ രചന മത്സരത്തിന് കെഎംസിസി ബഹ്റൈന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ അബ്ദുല്‍ അസീസ് ചീഫ് മോഡറേറ്റര്‍ ആയിരുന്നു. ആക്റ്റിംഗ് പ്രസിഡന്റ് സാജിദ് കെ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ജനറല്‍ സെക്രട്ടറി അഷ്റഫ് ടിടി സ്വാഗതവും ട്രഷറര്‍ സിദ്ധീഖ് എംകെ നന്ദിയും പറഞ്ഞു. ഹരിത കലാ സാഹിത്യ വേദി ചെയര്‍മാന്‍ എംഎ റഹ്‌മാന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ഷമീര്‍ വിഎം വൈസ് പ്രസിഡന്റുമാരായ ഫസിലുറഹ്‌മാന്‍, സഫീര്‍ കെപി, നിസാര്‍ എം, മുസ്തഫ കെ, നസീര്‍ ഉറുതോടി, താജുദ്ധീന്‍ പി, റസാഖ് അമാനത്ത്, മീഡിയ വിംഗ് ആസിഫ് എന്നിവര്‍ നേതൃത്വം നല്‍കി. The post ഓര്‍മകളില്‍ അണയാത്ത സിഎച്ച് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.