പരമ്പരാഗത മേഖലയായ കയർ മേഖലയിലും കൂടുതൽ മുന്നേറ്റം ലക്ഷ്യമിട്ട് ഇടത് സർക്കാർ. കയർ കോൺക്ലേവിന് നാളെ ആലപ്പു‍ഴയിൽ തിരിതെളിയും. കയർ മേഖലയെ കൂടുതൽ ഉയരങ്ങളിലേക്കെത്തും വിധത്തിലുള്ള ഭാവി പദ്ധതികൾ ഉരുത്തിരിയാൻ ഈ കോൺക്ലേവ് സഹായകമാകുമെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.പരമ്പരാഗത മേഖലയെ കൈപിടിച്ചുയർത്തുക എന്നത് ഇടത് സർക്കാരിന്‍റെ പ്രഖ്യാപിത നയമാണ്. ഈ നയം നടപ്പിലാക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുമുണ്ട്. കയർമേഖലയുടെ പുനരുദ്ധാരണത്തിനായി മാത്രം 2021 മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ 440 കോടി രൂപ സംസ്ഥാന സർക്കാർ ചിലവഴിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ട്രേഡ് യൂണിയൻ പ്രതിനിധികളും കയർ സഹകരണ സംഘം പ്രതിനിധികളും മന്ത്രിമാരും എംഎൽഎമാരുമുൾപ്പെടെ നാളെ കോൺക്ലേവിൽ പങ്കെടുക്കും.ALSO READ; പ്രവാസി മലയാളികള്‍ക്ക് കേരള സര്‍ക്കാരിൻ്റെ കരുതല്‍ കരം: ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായിഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:പരമ്പരാഗത മേഖലയെ കൈപിടിച്ചുയർത്തുക എന്നത് ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമാണ്. ഈ നയം നടപ്പിലാക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുമുണ്ട്. കയർമേഖലയുടെ പുനരുദ്ധാരണത്തിനായി മാത്രം 2021 മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ 440 കോടി രൂപ സംസ്ഥാന സർക്കാർ ചിലവഴിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ക്ഷേമത്തിനായി ഇൻകം സപ്പോർട്ട് സ്കീം നടപ്പിലാക്കി. ദിവസക്കൂലിക്ക് സർക്കാർ വിഹിതം നൽകുന്നതിലൂടെ തൊഴിലാളികൾക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കുകയും ചെയ്തു. കയർ ഭൂവസ്ത്ര പദ്ധതിയും ഈ സർക്കാരിൻ്റെ കാലത്ത് മികച്ച നേട്ടമാണ് കരസ്ഥമാക്കിയത്.2016–21 കാലയളവിൽ 98.29 കോടി രൂപയുടെ ഭൂവസ്ത്രം വിതരണം ചെയ്തപ്പോൾ 2021–25 കാലയളവിൽ 148 കോടി രൂപയുടെ കയർ ഭൂവസ്ത്രം വിതരണം ചെയ്യാൻ സാധിച്ചു. വിപണന രംഗത്തും കയർ ഉൽപ്പന്നങ്ങൾ വലിയ മുന്നേറ്റം രേഖപ്പെടുത്തി. ആമസോൺ, വാൾമാർട്ട്, കെ-ഷോപ്പി പോലുള്ള ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോമുകളിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ തുടങ്ങി. രാജ്യത്തെ പ്രമുഖ ഗവേഷണ-ഡിസൈൻ സ്ഥാപനങ്ങളായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എന്നിവയുടെ സഹകരണത്തോടെ തൊഴിലാളികൾക്ക് ഡിസൈൻ പരിശീലനം നൽകി വൈവിധ്യമാർന്ന പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി.എന്നാൽ കയർ തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിൻ്റെ പ്രതിബദ്ധത ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. കയർ മേഖലയിലെ അവശേഷിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി നാളെ ആലപ്പുഴയിൽ വച്ച് കയർ കോൺക്ലേവ് സംഘടിപ്പിക്കുകയാണ്. ട്രേഡ് യൂണിയൻ പ്രതിനിധികളും കയർ സഹകരണ സംഘം പ്രതിനിധികളും മന്ത്രിമാരും എം എൽ എമാരുമുൾപ്പെടെ പരിപാടിയിൽ പങ്കെടുക്കും. കയർ കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്കെത്തും വിധത്തിലുള്ള ഭാവി പദ്ധതികൾ ഉരുത്തിരിയാൻ ഈ കോൺക്ലേവ് സഹായകമാകുമെന്ന് പ്രതീക്ഷിക്കാം.The post കയർ മേഖലയിൽ കൂടുതൽ മുന്നേറ്റം ലക്ഷ്യമിട്ട് സർക്കാർ; കയർ കോൺക്ലേവിന് നാളെ ആലപ്പുഴയിൽ തുടക്കം appeared first on Kairali News | Kairali News Live.