എച്ച് 1 ബി വിസ നിരക്ക് വർദ്ധനവ്: പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ പ്രതിഷേധം ഉയരുന്നു

Wait 5 sec.

എച്ച് 1 ബി വിസ നിരക്ക് വർദ്ധനവിൽ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മോദിയുടെ ഒളിച്ചോട്ടം രാജ്യത്തിന് അപമാനമെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ. അമേരിക്കക്ക് വിധേയപ്പെടുന്ന ദുർബലനായ പ്രധാനമന്ത്രിയായി മോദി മാറിയെന്ന് രാഹുൽ ഗാന്ധിയും വിമർശിച്ചു.അമേരിക്കയുടെ വിസ നിരക്ക് വർധനവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനവും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണവും നിരാശജനകമാണെന്ന് സിപിഐ എം പോളിറ്റ് ബ്യുറോ. അമേരിക്കൻ തന്ത്രങ്ങളെ ചെറുക്കുന്നതിന് പകരം സ്വാശ്രയത്തിന്റെ ആവശ്യകതയെ കുറിച്ചാണ് മോദി സംസാരിച്ചത് . വിസ പരിഷ്‌കരണം വൈദ്യഗ്ദമുള്ള ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളെ ഉപജീവനമാർഗ്ഗത്തെ സാരമായി ബാധിക്കും.Also Read: എച്ച്-1ബി വിസ നിരക്ക് വർധന; ശക്തമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം: സിപിഐ എംപ്രധാനമന്ത്രിയുടെ ഒളിച്ചോട്ടം രാജ്യത്തിന് അപമാനമാണെന്നും സിപിഐഎം പോളി ബ്യുറോ വിമർശിച്ചു. യുഎസ് സമ്മർദ്ദത്തിന് വഴങ്ങരുതെന്നും ഇന്ത്യൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത്‌നുള്ള നിർണായ ഇടപെടൽ ഉണ്ടാകണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. വിസ നിരക്കിൽ ഒരു ലക്ഷം ഡോളർ ഫീസ് ഉയർത്തിയിട്ടും പ്രതികരിക്കാത്ത മോദിയെ ദുർബലനായ പ്രധാനമന്ത്രി എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. ലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികളെ ബാധിക്കുന്ന വിസ നിരക്ക് വർദ്ധനവിൽ കേന്ദ്രം ഇതുവരെയും നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല.The post എച്ച് 1 ബി വിസ നിരക്ക് വർദ്ധനവ്: പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ പ്രതിഷേധം ഉയരുന്നു appeared first on Kairali News | Kairali News Live.