ട്രമ്പ് ഭരണകൂടം എച്ച്-1ബി വിസക്കാർക്ക് 88 ലക്ഷം രൂപയുടെ ഭീമമായ ഫീസ് ചുമത്തിയതിൽ നരേന്ദ്രമോദിയുടെ സമീപനം നിരാശാജനകമാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ. സ്വന്തം വ്യാപാര താൽപ്പര്യങ്ങൾക്കായി മറ്റ് രാജ്യങ്ങളിൽ സമ്മർദ്ദം ചെലുത്തുകയാണ് യു എസ് ചെയ്യുന്നതെന്നും. അമേരിക്കയുടെ ഇത്തരം സമീപനങ്ങളിൽ പ്രതികരിക്കുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയംപര്യാപ്തതയെക്കുറിച്ച് മാത്രം സംസാരിക്കുന്നത് നിരാശാജനകമാണെന്നും സിപിഐ എം പോളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.50 ശതമാനം തീരുവ ചുമത്തിയതിന് ശേഷം ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാര ചർച്ചകൾ പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെ ഇറാനിലുള്ള ഇന്ത്യൻ ഉടമസ്ഥതയിലുള്ള ചബഹാർ തുറമുഖത്തിന് യു.എസ്. ഉപരോധങ്ങൾ പുനഃസ്ഥാപിച്ചത്. അമേരിക്കയുടെ തീരുവ ആവശ്യങ്ങൾക്ക് ഇന്ത്യയെ വഴങ്ങാൻ നിർബന്ധിക്കുന്നതിനുള്ള ഭീഷണിപ്പെടുത്തലാണെന്നും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞും.Also Read: ‘രാജ്യത്തെ രക്ഷിക്കാന്‍ ബിജെപി സര്‍ക്കാരിനെ താഴെ ഇറക്കണം; ഇടത് ശക്തികള്‍ എല്ലാം ഒരുമിക്കണം’: ഡി രാജഅമേരിക്കയുടെ ഇത്തരം സമ്മർദ്ദ തന്ത്രങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയംപര്യാപ്തതയെക്കുറിച്ച് മാത്രം സംസാരിക്കുന്നത് നിരാശാജനകമാണെന്നും സിപിഐ എം വിമർശിച്ചു. ഈ നിലപാട് രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതും ഭീരുത്വവുമാണെന്നും. എച്ച്-1ബി വിസ നിയന്ത്രണം ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളുടെ ജീവിതത്തെയും അവരുടെ കുടുംബങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.ഇന്ത്യൻ ജനതയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ യു.എസ്. സമ്മർദ്ദത്തിന് വഴങ്ങാതെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സിപിഐ എം പ്രസ്താവനയിൽ അറിയിച്ചു.The post എച്ച്-1ബി വിസ നിരക്ക് വർധന; ശക്തമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം: സിപിഐ എം appeared first on Kairali News | Kairali News Live.