ഔസ്മാനെ ഡെംബലയോ 18കാരന്‍ ലാമിന്‍ യമാലോ; ഫുട്ബോൾ ഓസ്കാറിൽ ആര് മുത്തമിടും?

Wait 5 sec.

ഔസ്മാനെ ഡെംബലയോ 18കാരന്‍ ലാമിന്‍ യമാലോ? ആരാകും ഫുട്ബോള്‍ ഓസ്‌കാറില്‍ മുത്തമിടുക? അറിയാന്‍, ഇനി മണിക്കൂറുകള്‍.സെന്‍ട്രല്‍ പാരിസിലെ തിയേറ്റര്‍ ദു ഷാറ്റെലെറ്റില്‍ തറഞ്ഞുനില്‍ക്കുകയാണ് ഫുട്ബോള്‍ ലോകത്തിന്റെ കണ്ണും കാതും. ഫുട്ബോളിലെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവിനെ തിങ്കളാഴ്ച അറിയാം. ഫ്രഞ്ച് ക്ലബ് ആയ പി എസ് ജിയുടെ ഫോര്‍വേഡ് ഔസ്മാനെ ഡെംബലയും സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ റൈറ്റ് വിങര്‍ ലാമിനി യമാലുമാണ് സാധ്യതാ പട്ടികയില്‍ മുന്നിലുള്ളത്. യമാലിനേക്കാള്‍ ഡെംബലെക്കാണ് സാധ്യത കൂടുതലെന്ന് അവസാന നിമിഷ റിപ്പോര്‍ട്ടുകള്‍ പറയുന്നു.തിയേറ്റര്‍ ദു ഷാറ്റെലെറ്റ്Read Also: ബോക്‌സിന് പുറത്ത് നിന്നൊരു ഇടങ്കാലന്‍ ബുള്ളറ്റ് ഷോട്ട്; ലിയോ മാന്ത്രികതയില്‍ വീണ്ടും ഇന്റര്‍ മയാമി2008 മുതല്‍ 2023 വരെ ബാലണ്‍ ഡി ഓര്‍ അടക്കിവാണ ഇതിഹാസങ്ങള്‍ ഇത്തവണ സാധ്യതാ ലിസ്റ്റില്‍ പോലും ഇടം നേടിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സൗദി ലീഗില്‍ കളിക്കുന്ന റെക്കോര്‍ഡുകളുടെ രാജകുമാരന്‍ ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും അമേരിക്കയില്‍ പന്തുതട്ടുന്ന ദി ഗോട്ട്, ലയണല്‍ മെസിയുമാണ് ലിസ്റ്റില്‍ ഇടം പിടിക്കാതിരുന്നത്. സിആര്‍ 7- മെസി യുഗത്തിന് അന്ത്യമിട്ടായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം. 2024ല്‍ മാഞ്ചസ്റ്റര്‍ സിറ്റി മിഡ് ഫീല്‍ഡര്‍ റോഡ്രിയാണ് ബാലണ്‍ ഡി ഓറിന് അര്‍ഹനായത്. പരുക്കില്‍ വലയുന്ന റോഡ്രി ഇത്തവണ മത്സരരംഗത്തില്ല.ബാലൺ ഡി ഓർ പുരസ്കാരങ്ങളുമായി ലയണൽ മെസിബാലൺ ഡി ഓർ പുരസ്കാരങ്ങളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോചാമ്പ്യന്‍സ് ലീഗ് കിരീടം, ഫ്രഞ്ച് ആഭ്യന്തര ലീഗിലെ മൂന്ന് കിരീടങ്ങള്‍ തുടങ്ങിയവ തൂക്കിയ പി എസ് ജിയുടെ നട്ടെല്ലായിരുന്നു ഡെംബലെ. ക്ലബ് ലോകകപ്പിന്റെ ഫൈനലിലെത്താനും ടീമിന് സാധിച്ചു. പി എസ് ജി വിട്ട് റയലിലെത്തിയ കിലിയന്‍ എംബാപ്പെയുടെ ശൂന്യത നികത്തി സൂപ്പര്‍ താരമായി ഉയര്‍ന്നു ഡെംബലെ. ഈ സീസണില്‍ 35 ഗോളുകളാണ് 28കാരന്‍ നേടിയത്. 13 അസിസ്റ്റുകള്‍ നല്‍കുകയും 46 ഇന്‍വോള്‍വ്മെന്റുകളുണ്ടാകുകയും ചെയ്തു. 3,286 മിനുട്ടാണ് മൈതാനത്ത് നിറഞ്ഞുനിന്നത്. യൂറോപ്പിലെ അഞ്ച് മുന്‍നിര ലീഗുകളില്‍, എംബാപ്പെയും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും മാത്രമാണ് ഗോള്‍വേട്ടയില്‍ അദ്ദേഹത്തിന് മുന്നില്‍.യമാലിയന്‍ വൊയേജ്ഇനി യമാലിയന്‍ വൊയേജ് പരിശോധിക്കാം. 18കാരനായ യമാല്‍ ബാലണ്‍ ഡി ഓര്‍ നേടിയാല്‍ അത് ചരിത്രമാകും. 70 വര്‍ഷത്തെ അവാര്‍ഡ് ചരിത്രത്തില്‍ 21ാം വയസ്സിന് മുന്‍പ് ഒരു ഫുട്ബോള്‍ താരവും ഈ പരമോന്നത പുരസ്‌കാരം നേടിയിട്ടില്ല. കഴിഞ്ഞ സീസണില്‍ 55 ഗെയിമുകളില്‍ 18 ഗോളുകളാണ് യമാല്‍ സ്വന്തമാക്കിയത്. സ്പാനിഷ് ലാ ലിഗയും കോപ ഡെല്‍ റേയും നേടിയ ബാഴ്സ ടീമിന്റെ കുന്തമുനയായി ഈ കൗമാരക്കാരന്‍ മാറി.മുഹമ്മദ് സലാപ്രീമിയര്‍ ലീഗിലെ വെടിക്കെട്ട് വീരന്‍ ലിവര്‍പൂളിന്റെ മുഹമ്മദ് സലാ, എര്‍ലിങ് ഹാളണ്ട്, എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, ബയേണിന്റെ ഹാരി കെയ്ന്‍, ലെവന്‍ഡോസ്‌കി അടക്കമുള്ളവരും മത്സരരംഗത്തുണ്ട്. ചാമ്പ്യന്‍സ് ലീഗ് നേടിയ ടീമിലെ പി എസ് ജിയുടെ ഒന്‍പത് താരങ്ങളും നോമിനേഷന്‍ നേടിയിട്ടുണ്ട്. വനിതകളില്‍ ബാഴ്സയുടെ ഐതാന ബോന്‍മാട്ടിക്കാണ് സാധ്യത കൂടുതല്‍.Read Also: ‘യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളുമായി സൗദി പ്രോ ലീഗിന് മത്സരിക്കാന്‍ കഴിയും’; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വാക്കുകള്‍ അമ്പരിപ്പിച്ചുവെന്ന് കാരന്‍ ബ്രാഡിഫ്രഞ്ച് മാഗസിന്‍ ഫ്രാന്‍സ് ഫുട്ബോള്‍ ആണ് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നല്‍കുന്നത്. 1956 മുതലാണ് ആരംഭിച്ചത്. ഫിഫ റാങ്കിങില്‍ ആദ്യ നൂറ് സ്ഥാനങ്ങളിലുള്ള രാജ്യങ്ങളിലെ 100 മാധ്യമപ്രവര്‍ത്തകര്‍ വോട്ട് ചെയ്താണ് ഫുട്ബോള്‍ രാജകുമാരനെ തീരുമാനിക്കുന്നത്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി, മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി എന്നിവയും വോട്ട് ചെയ്ത് തീരുമാനിക്കും. കഴിഞ്ഞ തവണ കോപ ട്രോഫി യമാലിനായിരുന്നു. ജീവിച്ചിരിക്കുന്ന മുന്‍കാല ബാലണ്‍ ഡി ഓര്‍ ജേതാക്കളാണ് കോപ ട്രോഫിക്ക് വേണ്ടി വോട്ട് ചെയ്യുക.നമുക്കും കാത്തിരിക്കാം, ബാലണ്‍ ഡി ഓര്‍ ആരുടെ ഷെല്‍ഫിലെത്തുമെന്ന്…The post ഔസ്മാനെ ഡെംബലയോ 18കാരന്‍ ലാമിന്‍ യമാലോ; ഫുട്ബോൾ ഓസ്കാറിൽ ആര് മുത്തമിടും? appeared first on Kairali News | Kairali News Live.