‘മാധ്യമപ്രവർത്തകയെ സ്ഥാപനത്തിന്‍റെ പേര്​ ചോദിച്ച്​ ചോദ്യം വിലക്കിയ രാജീവ് ചന്ദ്രശേഖറിന്‍റെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധം’: കേരളാ പത്രപ്രവർത്തക യൂണിയൻ

Wait 5 sec.

തിരുവനന്തപുരം: ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് അധിക്ഷേപകരമായി പ്രതികരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ നടപടിയിൽ കേരളപത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമപ്രവർത്തകയെ സ്ഥാപനത്തിന്‍റെ പേര്​ ചോദിച്ച്​ ചോദ്യം വിലക്കിയ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകർ മാധ്യമപ്രവർത്തകരെ മർദ്ദിക്കുകയും ഉപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്തതിനെ കുറിച്ചായിരുന്നു ചോദ്യം. ബിജെപി പ്രവർത്തകരുടെ തെറ്റിന് മാപ്പ് പറയുകയും തെറ്റ് ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ട പ്രസിഡന്‍റാണ് വനിത മാധ്യമപ്രവർത്തകയോട് ‘കൈരളി ആണേൽ അവിടെ നിന്നാൽ മതി എന്നും നിന്നെ കാണിച്ചു തരാം എന്നും’ പ്രതികരിച്ചത്. ALSO READ; ‘കൈരളി ആണേല്‍ നീ അവിടെ നിന്നാല്‍ മതി, നീ ചോദിക്കരുത് ‘: ബിജെപി കൗണ്‍സിലറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ കൈരളിയുടെ വനിതാ മാധ്യമപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തി രാജീവ് ചന്ദ്രശേഖര്‍സ്ത്രീത്വത്തെ അപമാനിക്കുന്നതും ഫ്യൂഡൽ മാടമ്പിയെ പോലെയുമായിരുന്നു ഒരു ജനാധിപത്യ പാർട്ടിയുടെ പ്രസിഡന്‍റിന്‍റെ പ്രതികരണമെന്നും കെയുഡബ്ല്യുജെ വിമർശിച്ചു. മാധ്യമപ്രവർത്തകരെ മർദിച്ചതിൽ ഖേദപ്രകടനം പോലും നടത്താതെ വീണ്ടും അധിക്ഷേപം ചൊരിയുന്ന രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയ കേരളത്തിനു തന്നെ അപമാനകരമാണ്. തെറ്റ് തിരിച്ചറിഞ്ഞ് നിരുപാധികം മാപ്പ് പറയാൻ രാജീവ് ചന്ദ്രശേഖർ തയ്യാറാകണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.The post ‘മാധ്യമപ്രവർത്തകയെ സ്ഥാപനത്തിന്‍റെ പേര്​ ചോദിച്ച്​ ചോദ്യം വിലക്കിയ രാജീവ് ചന്ദ്രശേഖറിന്‍റെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധം’: കേരളാ പത്രപ്രവർത്തക യൂണിയൻ appeared first on Kairali News | Kairali News Live.