വിദ്യാര്‍ഥിനിക്ക് വാട്സ്ആപ്പ് വഴി അശ്ലീല വീഡിയോകളും മെസേജുകളും അയച്ച തൃശൂര്‍ സ്വദേശി അറസ്റ്റിൽ

Wait 5 sec.

വിദ്യാര്‍ത്ഥിനിക്ക് വാട്‌സ്ആപ്പ് വഴി അശ്ലീല വീഡിയോകളും മെസ്സേജുകളും അയച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ തൃശൂര്‍ സ്വദേശി അറസ്റ്റിൽ. സംഗീത് കുമാറിനെയാണ് കോഴിക്കോട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു, പെണ്‍കുട്ടികളെ മാത്രം കേന്ദ്രീകരിച്ച് കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥിയാണെന്ന വ്യാജേന മെസ്സേജുകള്‍ അയച്ചും സുഹൃത്താവുകയും ചെയ്യും.തുടര്‍ന്ന് വാട്‌സ്ആപ്പില്‍ ഗ്രൂപ്പുകള്‍ നിര്‍മ്മിച്ചും പിന്നീട് നേരിട്ടും വാട്‌സ്ആപ്പ് വഴി ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകളും, ഫോട്ടോകളും, ലൈംഗിക പരാമര്‍ശങ്ങളോട് കൂടിയ മെസ്സെജുകളും അയക്കുകയും ചെയ്യുകയായിരുന്നു.Also read – കുതിക്കുന്ന ആരോഗ്യരംഗം: ‘നിർണയ’ കേരളത്തിലെല്ലായിടത്തും സര്‍ക്കാരിന്റെ അതിവിപുലമായ ലാബ് ശൃംഖല വരുന്നുഇയാളുടെ കയ്യില്‍ നിന്ന് കൃത്യത്തിനു ഉപയോഗിച്ച മൊബൈല്‍ ഫോണും, സിം കാര്‍ഡും കണ്ടെടുത്തു. സംഗീത് കുമാറിന്റെ പേരില്‍ കൊല്ലം ജില്ലയിലെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലും, തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലും സമാനമായി രജിസ്റ്റര്‍ ചെയ്ത കേസുകളുണ്ട്.കോഴിക്കോട് സൈബര്‍ ക്രൈം പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ജി. ബാലചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് സിറ്റി സൈബര്‍ സെല്ലില്‍ നിന്നും പ്രതിയുടെ ഫോണ്‍ നമ്പറുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഒടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഗീത് കുമാറിനെ കോഴിക്കോട് CJM കോടതിയില്‍ ഹാജരാക്കി, 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.The post വിദ്യാര്‍ഥിനിക്ക് വാട്സ്ആപ്പ് വഴി അശ്ലീല വീഡിയോകളും മെസേജുകളും അയച്ച തൃശൂര്‍ സ്വദേശി അറസ്റ്റിൽ appeared first on Kairali News | Kairali News Live.