കോട്ടയം| കോട്ടയത്ത് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുണ്ടക്കയം ഏന്തയാർ മുകുളം പാലത്തിങ്കൽ ജോസഫ് – ത്രേസ്യാമ്മ ദമ്പതികളുടെ മകൻ അനീഷ് (46) ആണ് കോട്ടയത്തെ സ്വകാര്യാശുപത്രിയിൽ വച്ചു മരണപ്പെട്ടത്.ഇളങ്കാട്ടിൽ കോഴിക്കട നടത്തുകയായിരുന്ന അനീഷിന് കടയിൽ നിന്നും പാമ്പുകടിയേറ്റതായി പറയുന്നു. ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്നു വ്യാഴാഴ്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ നടക്കും.