‘സ്വര്‍ണ്ണപാളി വിഷയം അടിയന്തിര പ്രമേയമാക്കാനുള്ള നീക്കം, പ്രതിപക്ഷം നടത്തിയത് ആഗോള അയ്യപ്പ സംഗമത്തിന് മങ്ങലേല്‍പ്പിക്കാനുള്ള പാഴ്ശ്രമം’: മന്ത്രി വി എന്‍ വാസവന്‍

Wait 5 sec.

ശബരിക്ഷേത്രത്തിലെ സ്വര്‍ണ്ണപാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയ വിഷയം അടിയന്തിര പ്രമേയമായി സഭയില്‍ അവതരിപ്പിക്കാനുള്ള പ്രതിപക്ഷ നീക്കം പാളി. ശബരിമല ശ്രീകോവിലിലെ ദ്വാരപാലക കവചം പൊതിഞ്ഞ സ്വര്‍ണ്ണപാളി സംബന്ധിച്ച വിഷയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ നിയമസഭാ ചട്ടം 52 (7) അനുസരിച്ച് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം ചര്‍ച്ചചെയ്യാന്‍ സാധിക്കുകയില്ലന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചത്.2019-ല്‍ നടന്ന വിഷയത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി ദേവസ്വം വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണെന്നും ഈ കേസ് ഈ മാസം 30 -ന് വീണ്ടും പരിഗണിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. ആഗോള അയ്യപ്പ സംഗമത്തിന്‍റെ മുന്നൊരുക്കങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചു. വിദേശ പ്രതിനിധകളടക്കം പങ്കെടുക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് എങ്ങനെയെങ്കിലും മങ്ങല്‍ ഏല്‍പ്പിക്കാന്‍ കഴിയുമോയെന്ന പാഴ്ശ്രമമാണ് അടിയന്തിര പ്രമേയത്തിലൂടെ പ്രതിപക്ഷം നടത്തിയതെന്നും മന്ത്രി പറഞ്ഞു.നിയമസഭാ ചട്ടമനുസരിച്ച് ഈ വിഷയം ചര്‍ച്ച ചെയ്യാനാവില്ല എന്നു മനസിലാക്കി തന്നെയാണ് പ്രതിപക്ഷം അടിയന്തിര പ്രമേയ അവതരണത്തിന് അനുമതി തേടിയതെന്ന് പാര്‍ലമെന്‍ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. നിയമസഭയില്‍ മാത്രമല്ല പാര്‍ലമെന്‍റിലെ ചട്ടത്തിലും ഇക്കാര്യം വ്യക്തമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.ALSO READ: അലങ്ങാട് പേട്ട തുള്ളൽ സംഘം ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുംസെപ്റ്റംബര്‍ 19 ന്‍റെ വിധിയില്‍ മൂന്നാഴ്ചകൊണ്ട് അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് പറഞ്ഞിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമം അട്ടമറിക്കാനുള്ള നീക്കം പരാജയപ്പെട്ടതിന്‍റെ ക്ഷീണവും കൊതിക്കെറുവും മൂലമാണ് സഭയ്ക്കുള്ളില്‍ ഈ വിഷയവുമായി എത്തിയത്. ആദ്യം ആര്‍എസ്എസുമായി ചേര്‍ന്ന് അയ്യപ്പ സംഗമം തടയും എന്ന് പറഞ്ഞു. പിന്നീട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയി എങ്കിലും അവിടെയെല്ലാം പരാജയപ്പെടുകയായിരുന്നു. സഭയില്‍ ആര്‍എസ്എസിന് ആളില്ലാത്തതിനാല്‍ അവര്‍ക്കുവേണ്ടിയുള്ള നീക്കമാണ്. കോടതിയില്‍ തോറ്റതിന് ചെയറിനോടും സഭയോടും എന്ന രീതിയിലാണ് കാര്യങ്ങളെന്നും മന്ത്രി പറഞ്ഞു.ഇന്ന് എങ്ങനെ ശ്രമിച്ചാലും ചര്‍ച്ച ചെയ്യാതെ തള്ളാന്‍ പറ്റുന്ന വിഷയം സഭയില്‍ അവതരിപ്പിക്കാന്‍ വേണ്ടി പ്രതിപക്ഷം ഗവേഷണം നടത്തി കണ്ടുപിടിച്ചതാണ് അടിയന്തിര പ്രമേയമായി കൊണ്ടുവന്നതെന്ന് നിയമ മന്ത്രി പി. രാജീവ് പറഞ്ഞു. പ്രതിപക്ഷനേതാവ് സൂചിപ്പിച്ചതുപോലെ വിഷയം കോടതി ക്ലോസ് ചെയ്തിട്ടില്ലായെന്നും 30-ന് വീണ്ടും കേസ് പരിഗണിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ ചട്ടങ്ങള്‍ പ്രകാരം ഇത് ചര്‍ച്ച ചെയ്യാന്‍ ആവില്ലെന്ന് മനസ്സിലാക്കിയാണ് പ്രതിപക്ഷത്തിന്‍റെ പാഴ്ശ്രമം.വിശ്വാസി സമൂഹം കക്ഷി രാഷ്ട്രീയത്തിന് അതീതമായി ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ദേവസ്വം വകുപ്പിന്‍റെ സഹായത്തോടെ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനൊപ്പം അണിചേര്‍ന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.The post ‘സ്വര്‍ണ്ണപാളി വിഷയം അടിയന്തിര പ്രമേയമാക്കാനുള്ള നീക്കം, പ്രതിപക്ഷം നടത്തിയത് ആഗോള അയ്യപ്പ സംഗമത്തിന് മങ്ങലേല്‍പ്പിക്കാനുള്ള പാഴ്ശ്രമം’: മന്ത്രി വി എന്‍ വാസവന്‍ appeared first on Kairali News | Kairali News Live.