പൈക്രോഫ്റ്റിന്റെ വീഡിയോ ചിത്രീകരണം ഉള്‍പ്പെടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമലംഘന പരമ്പര: നടപടിയെടുത്ത് ഐസിസി

Wait 5 sec.

ഏഷ്യാ കപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തില്‍ മാച്ചിനു ശേഷം ഇന്ത്യൻ താരങ്ങള്‍ ഹസ്തദാനം നല്‍കിയില്ലെന്ന പരിഭവവുമായി നടന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ നിയമലംഘനങ്ങള്‍ക്ക് നടപടിയെടുക്കാൻ ഐസിസി. ഏഷ്യാ കപ്പില്‍ യുഎഇക്കെതിരായ മാച്ചിന് മുമ്പ് നടത്തിയ നിയമലംഘന പരമ്പരകള്‍ക്കാണ് ഐസിസി നടപടി. ഇന്ത്യാ പാക് മാച്ച് റഫറിയായിരുന്നു ആൻഡി പൈക്രോഫ്റ്റിനെ റഫറി പാനലില്‍ നിന്ന് മാറ്റണമെന്നും ഇല്ലെങ്കില്‍ ഏഷ്യാകപ്പ് ഉപേക്ഷിക്കുമെന്നും പാകിസ്ഥാൻ ഭീഷണിയുയര്‍ത്തിയിരുന്നു. എന്നാല്‍ പിസിബിയുടെ ആവശ്യം ഐസിസി നിരാകരിക്കുകയാണുണ്ടായത്.ബുധനാ‍ഴ്ച നടന്ന മത്സരത്തില്‍ ഒരു മണിക്കൂര്‍ വൈകിയാണ് പാകിസ്ഥാൻ താരങ്ങള്‍ എത്തിയത്. കളിക്കാരോട് സ്റ്റേഡിയത്തിലേക്ക് പോകരുതെന്ന് പിസിബി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് നജാം സേഥിയും റമീസ് രാജയും ഉള്‍പ്പെടെ യോഗം നടത്തിയതിന് ശേഷമാണ് പാകിസ്ഥാൻ മത്സരത്തില്‍ പങ്കെടുത്തത്.Also Read: ത്രില്ലര്‍ മാച്ചില്‍ ലങ്കന്‍ ജയം; അഫ്ഗാനെ പിന്തുടര്‍ന്ന് പരാജയപ്പെടുത്തി, രക്ഷകനായി കുശാല്‍ മെന്‍ഡിസ്മത്സരത്തിന് മുമ്പ് പൈക്രോഫ്റ്റ് പാകിസ്ഥാനോട് മാപ്പ് പറഞ്ഞുവെന്നും പാകിസ്ഥാൻ പ്രചരിപ്പിച്ചു. പിന്നാലെ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ, ടീം മാനേജർ നവേദ് അക്രം ചീമ, ഹെഡ് കോച്ച് മൈക്ക് ഹെസ്സൻ എന്നിവര്‍ പൈക്രോഫ്റ്റുമായി സംസാരിക്കുന്ന ശബ്ദം കേള്‍ക്കാൻ സാധിക്കാത്ത വീഡിയോയും പങ്കുവെയ്ക്കപ്പെട്ടു.യുഎഇക്കെതിരായ ടോസിന് മുമ്പ് പൈക്രോഫ്റ്റ് ടീം ക്യാപ്റ്റനെയും മാനേജരെയും കാണണമെന്ന പിസിബിയുടെ അന്തിമ ആവശ്യം ഐസിസി അംഗീകരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മീറ്റിങ്ങില്‍ പാകിസ്ഥാൻ ഫോണുമായി പ്രവേശിക്കുകയും. സംഭാഷണമില്ലാതെ ഓഡിയോ റെക്കോര്‍ഡ് ചെയ്യുകയുമായിരുന്നു.മീഡിയ മാനേജരെ മീറ്റിങ്ങിലേക്ക് കൊണ്ടുവന്നതും വീഡിയോ ചിത്രീകരിച്ചതും പിഎംഒഎ ചട്ടങ്ങളുടെ ലംഘനമാണെന്നും, പിഎംഒഎ ലംഘനങ്ങളില്‍ ബോർഡ് കുറ്റക്കാരനാണെന്ന് ഐസിസി കണ്ടെത്തുകയും ഇത ചൂണ്ടിക്കാട്ടി പിസിബിക്ക് ഐസിസി മെയില്‍ അയച്ചിട്ടുണ്ടെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.The post പൈക്രോഫ്റ്റിന്റെ വീഡിയോ ചിത്രീകരണം ഉള്‍പ്പെടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമലംഘന പരമ്പര: നടപടിയെടുത്ത് ഐസിസി appeared first on Kairali News | Kairali News Live.