ബാലണ്‍ ഡി ഓര്‍: ലാമിന്‍ യമാല്‍ മികച്ച യുവതാരം; വനിതകളില്‍ വിക്കി ലോപസ്

Wait 5 sec.

പാരീസ് | ബാലണ്‍ ഡി ഓറില്‍ യുവ താരത്തിനുള്ള കോപാ ട്രോഫി ബാഴ്‌സലോണയുടെ സ്പാനിഷ് താരം ലാമിന്‍ യമാലിന്. തുടര്‍ച്ചയായി രണ്ടാം വട്ടമാണ് യമാല്‍ കോപാ ട്രോഫി നേടുന്നത്. രണ്ട് വട്ടം കോപ ട്രോഫി സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് യമാല്‍.വിക്കി ലോപസ് ആണ് വനിതാ യുവതാരം. ബാഴ്‌സലോണയുടെ സ്പാനിഷ് താരമാണ് ലോപസും.സറീന വിഗ്മാന്‍ ആണ് മികച്ച വനിതാ കോച്ച്. യൊഹാന്‍ ക്രൈഫ് ട്രോഫിയാണ് സറീന കരസ്ഥമാക്കിയത്. ലൂയിസ് എന്റീകെ ആണ് പുരുഷ വിഭാഗത്തിലെ മികച്ച കോച്ച്. പി എസ് ജി പരിശീലകനാണ് എന്റീകെ.