ഒരേ ക്ഷേത്രം ഇതേ ഇടത്ത് സംഭവം നടക്കുന്നത് നാലാം തവണ; വടകര ഇരിങ്ങല്‍ ധര്‍മശാസ്ത്ര ക്ഷേത്രത്തിൽ ആവര്‍ത്തിക്കുന്ന ഭണ്ഡാര മോഷണം

Wait 5 sec.

കോഴിക്കോട്: നിരവധി തവണ ഭണ്ഡാരം തകര്‍ത്ത് പണം അപകഹരിക്കപ്പെട്ട ക്ഷേത്രത്തില്‍ വീണ്ടും കവര്‍ച്ച. വടകര ഇരിങ്ങല്‍ ധര്‍മശാസ്ത്ര ക്ഷേത്രത്തിലാണ് നാലാം തവണയും കവര്‍ച്ച നടന്നത്. ഇത്തവണ ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നിട്ടുണ്ട്. പുലര്‍ച്ചെ 1.50ഓടെയാണ് മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ രാവിലെ എത്തിയപ്പോഴാണ് മോഷണം നടന്നിട്ടുണ്ടെന്ന് ബോധ്യമായത്. പിന്നീട് ക്ഷേത്രം ഭാരവാഹികള്‍ക്കൊപ്പം നടത്തിയ കൂടുതല്‍ പരിശോധനയില്‍ ക്ഷേത്ര കോംപൗണ്ടിന്റെ ഉള്‍ഭാഗത്തായുണ്ടായിരുന്ന നാല് സ്റ്റീല്‍ നിര്‍മിത ഭണ്ഡാരങ്ങളും ഗേറ്റിനടുത്തായി സ്ഥാപിച്ച ഇരുമ്പു ഭണ്ഡാരവും പൂട്ട് തകര്‍ത്ത് മോഷണം നടത്തിയതായി കണ്ടു. നാലാം തവണയാണ് ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ച്ചക്കിരയായകുന്നത്. പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.