മാതൃമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

Wait 5 sec.

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാൻ പദ്ധതിയെ സംബന്ധിച്ച് എ എ റഹീം എംപി ചോദിച്ച ഉപചോദ്യത്തിലാണ് കേന്ദ്രമന്ത്രി അനുപ്രിയ പാട്ടിൽ ഇത് വ്യക്തമാക്കിയത്. 2021 മുതൽ 23 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലെ മാതൃമരണ നിരക്ക് കേവലം 30 മാത്രമായിരുന്നു. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശിൽ 141, മധ്യപ്രദേശിൽ 142, ബിഹാറിൽ 104, ഒഡീഷയിൽ 153, ഹരിയാന 81, എന്നിങ്ങനെയാണ് മാതൃമരണ നിരക്കെന്നും മന്ത്രി മറുപടി നൽകി.ALSO READ: പ്രദർശനാനുമതി നിഷേധം ആവിഷ്കാര സ്വതന്ത്ര്യത്തോടുള്ള വെല്ലുവിളി; ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ നിലപാടിനെ ശക്തമായി പിന്തുണയ്ക്കുമെന്ന് ഡിവൈഎഫ്ഐകേരള സർക്കാർ ആരോഗ്യ മേഖലയിൽ നടത്തിവരുന്ന വികസന പ്രവർത്തനങ്ങളുടെ ഫലമാണ് ഈ നേട്ടമെന്നും കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ആരോഗ്യ ക്ഷേമത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരുപാട് മുന്നിലാണെന്നും ഉത്തരത്തിൽ പ്രതികരിച്ചുകൊണ്ട് എ എ റഹീം എ പി പറഞ്ഞു.The post മാതൃമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ appeared first on Kairali News | Kairali News Live.