പോറ്റിയെ പോറ്റി വളർത്തിയ കോൺഗ്രസ്; ബന്ധങ്ങളുടെ ചുരുളഴിയുന്നു

Wait 5 sec.

‌ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിനെതിരെ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെടുത്തി കുപ്രചാരണങ്ങൾ നടത്തിയ കോൺ​ഗ്രസ് നേതൃത്വം വെട്ടിലാവുന്നു. സ്വയം കുഴിച്ച കുഴിയിൽ വീണ് നടുവൊടിയുന്ന സ്ഥിതിയാണ് കോൺ​ഗ്രസിനിപ്പോൾ വന്നിരിക്കുന്നത്. സ്വർണക്കവർച്ചയിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി കോൺ​ഗ്രസ് നേതാക്കൾക്കുള്ള ബന്ധമാണ് വീണ്ടും മറ നീക്കി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പിലടക്കം കോൺ​ഗ്രസ് പ്രസ്തുത കുപ്രചാരണങ്ങൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അതൊന്നും തിരഞ്ഞെടുപ്പിൽ ബാധിച്ചില്ലെന്നതും കണക്കുകളിൽ വ്യക്തമാണ്. പോറ്റി സോണിയ ​ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി നിൽക്കുന്ന ഫോട്ടോ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.അതീവ സുരക്ഷയുള്ള സോണിയ ​ഗാന്ധിയെ ഡൽഹിയിലെത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റി കണ്ടിരുന്നത്. സേണിയക്ക്‌ ഉപഹാരവും കൈമാറി. അങ്ങനെയൊരു കൂടുക്കാഴ്ച നടത്തണമെങ്കിൽ അദ്ദേഹത്തിന് കോൺ​ഗ്രസ് നേതൃത്വുമായുള്ള ബന്ധത്തെപ്പറ്റി വ്യക്തവുമാണ്. കോൺഗ്രസ്‌ എംപി ആന്റോ ആന്റണി, യുഡിഎഫ്‌ കൺവീനർ കൂടിയായ അടൂർ പ്രകാശ്‌ എംപി എന്നവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്‌ച. ഇവരുമായൊക്കെ വലിയ ബന്ധമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കുള്ളത്. 2004 ൽ ശബരിമലയിൽ പരികർമിയായി നിയമിക്കപ്പെടുന്നത് യുഡിഎഫ് സർക്കാരിൻ്റെ സഹായത്തോടെയായിരുന്നു. ഇതിൻ്റെ മറവിൽ നിരവവധി ഇടപെടലുകൾ ശബരിമലയിൽ പോറ്റി നടത്തിയതായും ആരോപണങ്ങളുണ്ട്. പിന്നീട് പരികർമി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെടുകയും ബാ​ഗ്ളൂരിലേക്ക് പ്രവർത്തനം മാറ്റുകയും ചെയ്തു. ഇവിടേയും സഹായത്തിനുണ്ടായത് കർണാടകയിലെ കോൺ​ഗ്രസ് നേതൃത്വമാണ്. ബന്ധങ്ങൾ ഉണ്ടാക്കിക്കൊടുത്തത് കേരളത്തിലെ കോൺ​ഗ്രസ് നേതൃത്വവും.Also read; അയ്യപ്പഭക്തരെ അവഹേളിക്കുന്ന പാരഡി; കോൺ​ഗ്രസിനെയും മനോരമയെയും വിമർശിച്ച് അഡ്വ. കെ അനിൽ കുമാർഎന്നാൽ ഇവയൊക്കെ മറച്ചു വച്ചാണ് കോൺ​ഗ്രസ് കള്ളം പ്രചരിപ്പിക്കുന്നത്. ശബരിമലയേയും അയ്യപ്പനേയും വിശ്വാസികളേയും കരിവാരിത്തേക്കുന്ന പ്രചാരണങ്ങൾ ഏറെ ഇതിൻ്റെ മറവിൽ നടത്തി. തെരഞ്ഞെടുപ്പ് ​ഗാനങ്ങളിൽ അയ്യപ്പനെ അവഹേളിച്ചു കൊണ്ടും വരികളെഴുതി. ഇതിനെതിരെ നിരവധിപ്പേർ രം​ഗത്ത് വരുകയും ചെയ്തു. പല ​മേഖലകളിൽ നിന്നും പരാതികളും ഉയരുന്നുണ്ട്. ഭക്തിഗാനത്തെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വികലമായി ഉപയോഗിച്ചുവെന്നും പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല ഡി.ജി.പി ക്ക് പരാതി നൽകിയിട്ടുണ്ട്. ഇവിടെ ശരണമന്ത്രത്തെയാണ് രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തിരിക്കുന്നതതെമന്ന് സിപിഎം ജില്ല സെക്രട്ടറി രാജു എബ്രഹാമും പ്രതികരിച്ചിരുന്നു. ഡൽഹിയിൽ പാർലമെൻ്റിന് പുറത്തും കേരളത്തിൽ നിന്നു‌ള്ള കോൺ​ഗ്രസ് എംപി മാർ ​ഗാനം ആലപിച്ചിരുന്നു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധങ്ങളുമുണ്ടാകുന്നുണ്ട്. കോൺ​ഗ്രസ്- പോറ്റി ബന്ധത്തിൻ്റെ ചുരുളുകൾ കൂടുതൽ അഴിഞ്ഞു വീഴുമ്പോൾ ഇതിനെ മറികടക്കാനുള്ള കുപ്രചാരണങ്ങൾക്കാണ് കോൺ​ഗ്രസ് ഇപ്പോൾ കോപ്പു കൂട്ടുന്നത്.The post പോറ്റിയെ പോറ്റി വളർത്തിയ കോൺഗ്രസ്; ബന്ധങ്ങളുടെ ചുരുളഴിയുന്നു appeared first on Kairali News | Kairali News Live.