മധ്യപ്രദേശിലെ ഇൻഡോർ സർക്കാർ ആശുപത്രിയിൽ വൻ ചികിത്സ പിഴവ്. തലാസീമിയ ബാധിതരായ നാല് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതായി റിപ്പോർട്ട്. പതിവായി രക്തം മാറ്റുന്നതിനിടെയാണ് എച്ച്ഐവി ബാധിച്ചത്. ആശുപത്രിയിൽ നിന്നും രക്തം മാറ്റിവെച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിലാണ് പിഴവ് കണ്ടെത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് പ്രവർത്തിക്കുന്നത് എന്നാണ് ആരോപണം. സംഭവത്തിൽ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കുട്ടികളുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. ചികിത്സ പിഴവിനെതിരെ പ്രതിഷേധം ശക്തമായതോടെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.ഹീമോഗ്ലോബിൻ ഉത്പാദനത്തിന് കാരണമാകുന്ന പാരമ്പര്യ രക്തരോഗമാണ് തലാസീമിയ. ജീവൻ നിലനിർത്താൻ സ്ഥിരമായി രക്തം കയറ്റേണ്ട ആവശ്യമുണ്ട്. ബ്ലഡ് ബാങ്കിൽ നിന്ന് നൽകിയ മലിനമായ രക്തത്തിലൂടെയാണ് അണുബാധയുണ്ടായതെന്നാണ് കുടുംബങ്ങൾ ആരോപിക്കുന്നത്.ALSO READ: കേരളത്തിനെതിരെ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം: എൽഡിഎഫ് വികസനം തകർക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് എ എ റഹീംഎച്ച്ഐവി കേസുകൾ കണ്ടെത്തിയ ഉടൻ തന്നെ ദാതാക്കളെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ, തെറ്റായ മൊബൈൽ നമ്പറുകളും, അപൂർണ്ണമായ വിലാസങ്ങളും കാരണം ദാതാക്കളെ കണ്ടെത്താൻ സാധിക്കുന്നില്ല എന്നാണ് വിവരം. ഇതുവരെ 50 ശതമാനം ദാതാക്കളെ മാത്രമേ തിരിച്ചറിയാനും ബന്ധപ്പെടാനും സാധിച്ചിട്ടുള്ളൂ. അവരിൽ ആർക്കും രോഗബാധയുള്ളതായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.The post മധ്യപ്രദേശിൽ രക്തം സ്വീകരിച്ച 4 കുട്ടികൾക്ക് എച്ച്ഐവി ബാധ; സർക്കാർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിനെതിരെ ആരോപണം appeared first on Kairali News | Kairali News Live.