ശൂന്യതയെ നോവിച്ച കത്ത്

Wait 5 sec.

വിനോദ് കാപ്രി സംവിധാനം ചെയ്ത ‘പൈർ’ സമകാലിക ഇന്ത്യയിലെ പ്രണയം, ജാതിവ്യവസ്ഥ, സാമൂഹിക പീഡനം എന്നിവയെ നിശബ്ദമായെങ്കിലും ശക്തമായ രീതിയിൽ പരിശോധിക്കുന്ന ഒരു ചിത്രമാണ്. ഒരു പ്രായമായ ദമ്പതികളുടെ ലളിതമായ പ്രണയജീവിതം ക്രൂരമായ സാമൂഹിക വിധിയുടെ ഇരയാകുന്നതാണ് ചിത്രം പിന്തുടരുന്നത്. അമിതമായ വികാരാഭിനയങ്ങൾ ഒഴിവാക്കി, യാഥാർഥ്യവും നിശ്ശബ്ദതയും മുഖേന വികാരഭാരം കൈമാറുന്ന നിയന്ത്രിതമായ സമീപനമാണ് കാപ്രി സ്വീകരിക്കുന്നത്.Also Read: ഉള്ളുലയ്ക്കുന്ന ‘ഹോംബൗണ്ട്’; ഇന്ത്യൻ യാഥാർത്ഥ്യങ്ങളിലേക്ക് തുറന്നുവെച്ച ക്യാമറഅഭിനേതാക്കളുടെ പ്രകടനങ്ങൾ നാടകീയതയുടെ കലർപ്പില്ലാതെ സ്വാഭാവികമായതിനാൽ കഥാപാത്രങ്ങൾ പേറുന്ന വേദനാജനകമായി നിമിഷങ്ങൾ പ്രേക്ഷകരിലേക്ക് ആഴ്ന്ന് ഇറങ്ങുന്നുണ്ട്. സാങ്കേതിക ആഡംബരങ്ങൾക്കുപകരം, ആശയം കൊണ്ട് തീർത്ത ശക്തമാർന്ന അടിത്തറയും ‘പൈർ’ എന്ന സിനിമയിലെ രംഗങ്ങളിൽ നിന്ന് രംഗങ്ങളിലേക്ക് പോകവേ കൂടുതൽ കൂടുതൽ സുന്ദരമാക്കുന്നു. പരമ്പരാഗത ധാരണകൾ, മുൻവിധികൾ, തെറ്റായ ബോധങ്ങൾ എന്നിവയിൽ വേരൂന്നിയ ക്രൂരതയെ സത്യസന്ധമായി അവതരിപ്പിക്കുന്നതിലൂടെയാണ് ചിത്രം അസ്വസ്ഥത സൃഷ്ടിക്കുന്നത്. പടം കണ്ടു ഇറങ്ങുന്ന ഓരോ ആസ്വാതകന്റെയും ഹൃദയത്തിൽ ഒന്ന് മുഴുകിക്കൊണ്ടിരിക്കും ആ മകൻ വന്നിരുന്നെങ്കിൽ എന്ന്.The post ശൂന്യതയെ നോവിച്ച കത്ത് appeared first on Kairali News | Kairali News Live.