തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി പൊള്ളലേറ്റ് മരിച്ചു

Wait 5 sec.

തൃശൂര്‍  | പെരുമ്പടപ്പ് ചെറവല്ലൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി പൊള്ളലേറ്റു മരിച്ചു. ചിറവല്ലൂര്‍ താണ്ടവളപ്പില്‍ സജീവിന്റെ മകള്‍ സോന(17)യാണ് മരിച്ചത്.പൂക്കരത്തറ ദാറുല്‍ ഹിദായ സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് സോന. മാതാപിതാക്കളും സഹോദരങ്ങളും പുറത്ത് പോയ സമയത്താണ് സംഭവം. വീടിലെ മുകളിലെ നിലയിലെ മുറിയില്‍ വച്ചാണ് സോനക്ക് പൊള്ളലേറ്റത്.ബഹളം കേട്ട് എത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സോനയെ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മാതാവ്: ഷേര്‍ളി. സഹോദരങ്ങള്‍: ഷംന, സജ്ന.