കേരളത്തിനെതിരെ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം: എൽഡിഎഫ് വികസനം തകർക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് എ എ റഹീം

Wait 5 sec.

കേരളത്തിനെതിരെ കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്ന വികസന പ്രവർത്തനങ്ങൾ ഇല്ലാതാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് എ എ റഹീം എംപി. അപ്പ്രോപ്രിയേഷൻ ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചൂരൽമല ദുരന്ത അതിജീവിതരുടെ പുനരധിവാസത്തിനായി 2221 കോടിയുടെ ധനസഹായം ആവശ്യപ്പെട്ടെങ്കിലും കേവലം 260 കോടി രൂപ മാത്രമാണ് ഒന്നരവർഷത്തിനുശേഷം അനുവദിക്കാമെന്ന ഉറപ്പ് നൽകിയത്. കൂടാതെ 529 കോടി രൂപ ലോണായി നൽകാമെന്നാണ് കേന്ദ്രസർക്കാർ പറഞ്ഞത്.ALSO READ: വിഴിഞ്ഞം തുറമുഖം പ്രതീക്ഷിച്ചതിലേറെ വിജയം; രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ജനുവരി രണ്ടാം വാരത്തിലെന്ന് മന്ത്രി വി എൻ വാസവൻഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി 22 കോടി രൂപ ഇതുവരെ കേരളത്തിന് നൽകിയിട്ടില്ല. കൂടാതെ കേരള ഭാഗ്യക്കുറിയുടെ GST 28% ത്തിൽ നിന്നും 40% ആയി ഉയർത്തിയത് കേരളത്തെ സാമ്പത്തികമായി ഞെരിക്കാനുള്ള നയത്തിന്റെ തുടർച്ചയാണ്. 2000 കോടിയോളം രൂപ നികുതിയേതര വരുമാനം നൽകുന്ന, മുതിർന്ന പൗരന്മാർ, അംഗ വൈകല്യമുള്ളവർ തുടങ്ങി നിരാലംബരായ നിരവധി പേർക്ക് തൊഴിലവസരം നൽകുന്ന സംരഭത്തെയാണ് കേന്ദ്ര സർകാർ തകർക്കാൻ ശ്രമിക്കുന്നത്.ദേശീയപാത വികസനത്തിനായി ഉയർന്ന തുക നൽകേണ്ടി വന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്. ഇതിനായി കടമെടുത്ത ആറായിരം കോടി രൂപ കേരളത്തിന്റെ പൊതു കടത്തിൽ ഉൾപ്പെടുത്തിയത് വിവേചനമാണ്.ഒന്നാം പിണറായി സർക്കാർ മുതൽ തുടങ്ങിയ ജനക്ഷേമ പദ്ധതികൾ ഇനിയും തുടർന്നാൽ ഇടതുപക്ഷത്തിൻ്റെ ജനപ്രീതി വർദ്ധിക്കുമെന്നും ബിജെപിക്ക് ഒരിക്കലും കേരളത്തിൽ നിലയുറപ്പിക്കാനാകില്ലന്നും തിരിച്ചറിഞ്ഞു കൊണ്ടാണ് കേരളത്തെ തകർക്കാനുള്ള പൊളിറ്റിക്കൽ പ്രോജക്ട് കേന്ദ്രസർക്കാർ തയ്യാറാക്കുന്നതെന്നും കേരളത്തിൽ നിന്നുള്ള ഒരു കോൺഗ്രസ് അംഗം പോലും ഇതിനെതിരെ സംസാരിക്കാത്തത് നിരാശാജനകമാണെന്നും എ എ റഹീം എംപി ചർച്ചയിൽ പങ്കെടുത്ത് പറഞ്ഞു.The post കേരളത്തിനെതിരെ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം: എൽഡിഎഫ് വികസനം തകർക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് എ എ റഹീം appeared first on Kairali News | Kairali News Live.